
പുൽപള്ളി ∙ മൂന്നു മാസത്തിലധികമായി തുടരുന്ന മഴയിൽ നാട്ടിലെ എല്ലാത്തരം കൃഷികളും നശിക്കുന്നു. തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്ന് ചെടികളുടെ വേരുകൾ അഴുകി നശിക്കുന്നതിനു പുറമെ കിഴങ്ങുവിളകൾ ചീഞ്ഞു നശിക്കുന്നുമുണ്ട്.
മഴയ്ക്കുമുൻപ് നട്ട കൃഷികളിൽ ഭൂരിഭാഗവും നശിച്ചു. അതിർത്തി ഗ്രാമങ്ങളിലെ പ്രധാന കൃഷികളായ കപ്പ, കാച്ചിൽ, ചേമ്പ്, ചേന എന്നിവയുടെ വളർച്ച മുരടിച്ചു.
ഈർപ്പവും ഫംഗസും മൂലം ഇഞ്ചി ഏതാണ്ട് പൂർണമായി നശിച്ചു.
ഇടവേളയില്ലാതെ മഴ പെയ്തുകൊണ്ടിരുന്നതിനാൽ കളനീക്കൽ, മരുന്നു തളി, വളപ്രയോഗം എന്നിവ നടത്താൻ കഴിയാത്തവരേറെയാണ്. പശിമയാർന്ന കളിമണ്ണിൽ നട്ട
കൃഷികളുടെ വളർച്ച മുരടിച്ചു. നാണ്യവിളകൾക്കും അധികമഴ ദോഷകരമായി.
ഈർപ്പം വർധിച്ച് റബറിന്റെ ഇലകൾ കൊഴിഞ്ഞുതീർന്നു. മഴ മാറിയാലും ഇക്കൊല്ലം മരം ടാപ്പ് ചെയ്യാനാവാത്ത അവസ്ഥ.
കാപ്പിക്കുരു വ്യാപകമായി കൊഴിയുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും മണ്ണിലെ ഈർപ്പവുമാണിതിനു കാരണമായി പറയുന്നത്.
ഏലക്കായും നന്നായി കൊഴിയുന്നുണ്ട്. ഏലചെടികളുടെ ചുവട് അഴുകി നശിക്കുന്നുമുണ്ട്.
കമുക്, തെങ്ങ് എന്നിവയ്ക്ക് മഹാളി പടരുന്നു. നൂറുകണക്കിനു തെങ്ങും കമുകും മഹാളിലക്ഷണത്തോടെ ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു.
വെയിൽ തെളിയുന്നതോടെ നാശത്തിന്റെ തീവ്രത വ്യക്തമാകും.ചാമപ്പാറ ഭാഗത്ത് തെങ്ങിനും കമുകിനും കാര്യമായ രോഗബാധയുണ്ട്. കുരുമുളകിന്റെ തകർച്ചയും പ്രധാനമായിട്ടുണ്ട്.
ചെറുതും വലുതുമായ ചെടികളുടെ വേരുകൾ ചീഞ്ഞുതുടങ്ങി. കുരുമുളക് ചെടികളുടെ തിരികൾ കൊഴിയുന്നുണ്ട്.
ഈർപ്പത്തിൽ നിൽക്കുന്ന ചെടികൾ നാലുദിനം വെയിൽ തെളിയുന്നതോടെ വാടിയുണങ്ങും.
2018 ലുണ്ടായ നാശവും ഇതുപോലെയായിരുന്നു. എല്ലാത്തരം കൃഷികളുടെയും വളർച്ച മുരടിച്ച അവസ്ഥയായി.മുള്ളൻകൊല്ലിയിലെ കുരുമുളക് ഏതാണ്ട് പൂർണമായി നശിച്ചത് മഴക്കെടുതിയിലായിരുന്നു.
കൃഷിനാശമുണ്ടായവർക്ക് സഹായമൊന്നും ലഭിച്ചിട്ടില്ല. ഇക്കൊല്ലം നട്ട
കുരുമുളക് വള്ളികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നു ചീഞ്ഞുനശിച്ചു. തുടർച്ചയായി മഴ പെയ്ത് വെള്ളക്കെട്ടായ കൃഷിയിടങ്ങളിൽ ഇറങ്ങി ചെല്ലാനോ, പണികൾ നടത്താനോ കഴിയാതെ കർഷകർ വലയുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]