
ചാവക്കാട്∙ ഒരുമനയൂർ പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി വ്യാപാര, ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഹോട്ടൽ അടപ്പിച്ചു. 10 സ്ഥാപനങ്ങൾക്കെതിരെ നോട്ടിസ് നൽകി.
7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ‘ഹോട്ടൽ തങ്ങൾസ് രുചിക്കൂട്ട്’ എന്ന ഹോട്ടലാണ് അടപ്പിച്ചത്.
മലിനജലം പുറത്തേക്കു ഒഴുകിയതും ഹെൽത്ത് കാർഡ് ഇല്ലാത്തതും കുടിവെള്ള പരിശോധന നടത്താതിരുന്നതും ഇവിടെ കണ്ടെത്തി. ഹോട്ടലിന് ലൈസൻസ് ഉണ്ടായിരുന്നില്ല.
അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി.മുൻകരുതലുകളില്ലാതെ തൊഴിലാളികളെ പാർപ്പിച്ചതിന് കെട്ടിട
ഉടമയ്ക്കെതിരെ പിഴ ചുമത്തി. എച്ച്ഐ ഇൻചാർജ് പി.എം.വിദ്യാസാഗർ, ജെഎച്ച്ഐ എച്ച്.ജെ.സുഷിജ, കെ.രാജേഷ്, അരുൺ വിജയൻ എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]