
കാരാട്∙ വാഴയൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ അശാസ്ത്രീയമായി നിർമിച്ച ഓടയിൽ ഒഴുക്കില്ലാത്ത വെള്ളക്കെട്ട്. പഞ്ചായത്ത് ഫണ്ടിൽ 2 ലക്ഷം രൂപ ഉപയോഗിച്ച് 35 മീറ്ററോളം നീളത്തിൽ ഓട
നിർമിച്ചെങ്കിലും വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല. ചാലിൽ വെള്ളം തളംകെട്ടി കൊതുകു കൂത്താടികൾ വളരാൻ സാഹചര്യമായി.സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഓടയിലേക്ക് ബന്ധിപ്പിക്കാതെ ഗേറ്റ് പരിസരം വരെയാണു പുതിയ ഓട നിർമിച്ചത്.
മഴ പെയ്താൽ ഓടയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കുകയാണ്.
വെറുതേ ഫണ്ട് ചെലവാക്കി എന്നല്ലാതെ സ്റ്റേഡിയത്തിൽ നിർമിച്ച ഓട കൊണ്ടു യാതൊരു ഫലവും ഉണ്ടായില്ലെന്ന നാട്ടുകാർ പറഞ്ഞു. പദ്ധതി ആസൂത്രണത്തിലുണ്ടായ പാളിച്ചയാണ് അശാസ്ത്രീയ രീതിയിൽ ഓട
നിർമിക്കാൻ വഴി വച്ചതെന്ന് പരക്കെ ആക്ഷേപം ഉയർന്നു.
അനുവദിച്ച ഫണ്ടുപയോഗിച്ച് കഴിയുന്നത്ര നീളത്തിൽ ഓട നിർമിക്കുകയായിരുന്നു.
വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കി ഓട പൂർത്തീകരിക്കാൻ പദ്ധതിയിൽ 2 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ പൂർത്തിയാക്കിയ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]