
ശബരിമല∙ ചിങ്ങമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് വൈകിട്ട് സഹസ്രകലശ പൂജയും നാളെ സഹസ്രകലശാഭിഷേകവും ഉണ്ടാകും. പ്രത്യേകം തയാർ ചെയ്യുന്ന മണ്ഡപത്തിലാണ് സഹസ്രകലശ പൂജ നടക്കുന്നത്. വൈകിട്ട് നട
തുറന്ന ശേഷമാണ് സഹസ്രകലശ പൂജ. നാളെ ഉച്ചയ്ക്കാണ് സഹസ്രകലശാഭിഷേകം.ഇന്നലെ ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയും നടന്നു.
പടിപൂജ കണ്ടുതൊഴാൻ വൈകിട്ട് 5 മുതൽ തീർഥാടകർ കാത്തുനിന്നു. മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിലാണ് ഇന്നലെ തീർഥാടകർ മല കയറിയത്.
ദർശനത്തിന് ഇന്നലെയും നല്ല തിരക്ക് അനുഭവപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]