
ഏറ്റുമാനൂർ∙ കാണക്കാരി ആശുപത്രിപടി വളവുകളിൽ അപകടങ്ങൾ പതിവാകുന്നു. കാണക്കാരി സബ് സ്റ്റേഷനു സമീപത്തെയും, കാണക്കാരി കുരിശുപള്ളി ജംക്ഷനു സമീപത്തെയും വളവുകളിലാണ് അപകടങ്ങൾ സ്ഥിരമായി ഉണ്ടാകുന്നത്.
ഒട്ടേറെ ജീവനുകളാണ് ഈ രണ്ട് വളവുകളിൽ പൊലിഞ്ഞത്. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കാണക്കാരി സബ് സ്റ്റേഷന്റെ മുന്നിൽ തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ 2 യുവാക്കളാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ സംഭവ ദിവസവും ഒരാൾ ചികിത്സയിലിരിക്കെ ഇന്നലെയും മരിച്ചു.
നേർദിശയിലുള്ള വഴിയിൽ അപ്രതീക്ഷിത വളവാണ് അപകടങ്ങൾക്ക് കാരണം. എതിർദിശയിൽ വരുന്ന വാഹനം തൊട്ട് അടുത്തെത്തുമ്പോൾ മാത്രമാണ് കാണാനാകുന്നത്.
6 മാസങ്ങൾക്ക് മുൻപ് ഇവിടെ കാൽനട യാത്രികൻ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു.
അപകടങ്ങൾ പതിവായ സാഹചര്യത്തിൽ റോഡിൽ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]