
പത്തനംതിട്ട ∙ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരംപണി ആസൂത്രണം തെറ്റിയ നിലയിൽ.
തുടങ്ങി 10 വർഷമായിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 4.25 കോടി ചെലവ് പ്രതീക്ഷിച്ചു തുടങ്ങിയ കെട്ടിട
നിർമാണത്തിന് 10.46 കോടി രൂപ ചെലവാക്കി. നിർമാണം അവസാന ഘട്ടത്തിൽ എത്തിയെങ്കിലും ഫയർ എൻഒസി ഇല്ലാത്തതാണു ഉദ്ഘാടനത്തിനു തടസ്സം.
അതിനുള്ള പണികൾ ഇനിയും തീരാനുണ്ട്. കലക്ടറേറ്റ് പരിസരത്ത് 2015ൽ ആണ് നിർമാണം തുടങ്ങിയത്.
2017ൽ 5 നിലയുള്ള കെട്ടിടത്തിന്റെ അടിസ്ഥാനജോലികൾ തീർന്നു. ബാക്കി പണികൾക്കു ഫണ്ട് ഇല്ലാതെ മുടങ്ങി.
ഒടുവിൽ ജില്ലയിലെ 53 പഞ്ചായത്തുകളും ജില്ല, ബ്ലോക്ക് പഞ്ചായത്തുകളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ പദ്ധതിയിൽ ഉൾപ്പെടുത്തി പണം നൽകി. വാതിലുകൾ, ജനാല, മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാൾ, വാഹന പാർക്കിങ് തുടങ്ങിയവ ഒരുക്കി, ഫർണിച്ചർ വാങ്ങി, ലൈബ്രറി, ലിഫ്റ്റ്, ജനറേറ്റർ തുടങ്ങിയവയുടെ പണികൾ നടത്തി.
എന്നാൽ, ഫയർ എൻഒസി ലഭിക്കുന്നതിനുള്ള ജലസംഭരണി, പൈപ്ലൈൻ തുടങ്ങിയ പണികൾ ഇനിയും തീരാനുണ്ട്. ജില്ലാ പ്ലാനിങ് ഓഫിസ്, ടൗൺ പ്ലാനിങ് ഓഫിസ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് എന്നിവയാണ് ഇതിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ. പുറമേ യോഗങ്ങൾ നടത്താൻ കഴിയുന്ന വിശാലമായ സമ്മേളന ഹാളും ക്രമീകരിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]