
ബത്തേരി ∙ കോഴിക്കോട് സ്വദേശിയായ യുവാവ് എംഡിഎംഎയുമായി വയനാട്ടിൽ പിടിയില്‍. കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കല് കവുങ്ങിന് തൊടി വീട്ടില്‍ കെ.എ.
നവാസ് (32) ആണ് ലഹരിവിരുദ്ധ സ്ക്വാഡിന്റെയും ബത്തേരി പൊലീസിന്റെയും സംയുക്തനീക്കത്തിൽ പിടിയിലായത്.
മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 28.95 ഗ്രാം എംഡിഎംഎ പിടികൂടി. കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിര്‍ത്തിച്ച് പരിശോധിച്ചതില്‍ സ്റ്റിയറിങ്ങിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെടുത്തത്.
വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബത്തേരി സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എഎസ്ഐ മാരായ സനല്‍, ബിപിന്‍, എസ്സിപിഒ മാരായ വി.കെ ഹംസ, ലെബനാസ്, സിപിഒ അനില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]