
ജി എസ് ടി പ്രതീക്ഷകളുടെ നിറവിൽ തുടർച്ചയായി രണ്ടാം ദിവസവും ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. ജിഎസ് ടിയിൽ വൻ പരിഷ്കാരം നടപ്പാക്കുമെന്ന മോദിയുടെ പ്രഖ്യാപനത്തെ തുടർന്ന് മറ്റ് പ്രതിസന്ധികളെ മറികടന്ന് ഇന്നും വിപണി മുന്നേറി.
ഏതെല്ലാം മേഖലകളെ ജിഎസ്ടി കൈപിടിച്ചുയർത്തുമെന്ന പ്രതീക്ഷകൾക്കൊപ്പം ബ്ലൂചിപ്പ് കമ്പനിയായ റിലയൻസിന്റെ മുന്നേറ്റവും വിപണിയ്ക്ക് തുണയായി. സെൻസെക്സും നിഫ്റ്റിയും അര ശതമാനം വീതമാണ് മുന്നേറിയത്.
സെൻസെക്സ് 370 പോയിന്റ് മുന്നേറി 37064 ലും നിഫ്റ്റി 103 പോയിന്റ് മുന്നേറി 24980 ലും അവസാനിച്ചു.
റഷ്യ – യുക്രെയ്ൻ സംഘർഷം അവസാനിക്കാനുള്ള സാധ്യത ഉരുത്തിരിഞ്ഞ് വരുന്നതും ഓഹരി വിപണിക്ക് പ്രതീക്ഷയേകുന്നുണ്ട്. വാഹന ജിഎസ്ടി കുറയുമെന്ന വാർത്തകൾ ഓട്ടോ ഓഹരികളിലും ഡോളറിന്റെ ഇടിവ് ഫിനാൻഷ്യൽ ഓഹരികളിലും നേട്ടമുണ്ടാക്കി.
ഒല, ഹീറോ, ബജാജ് ഓട്ടോ, ഹ്യൂണ്ടായ് എന്നീ വാഹന കമ്പനികളും. ഓട്ടോ അനുബന്ധ കമ്പനികളായ ജമ്ന ഓട്ടോ, മതേഴ്സൺ സുമി എന്നിവയും മുന്നേറി.
ബജാജ് ഫിനാൻസും ഇന്ന് നേട്ടത്തിലവസാനിച്ചു.
ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ അടിസ്ഥാന പ്ലാൻ പിൻവലിച്ചത് മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ മുന്നേറ്റത്തിന് കാരണമായി. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 2.84 ശതമാനം വില ഉയർന്ന് 39 രൂപ വര്‍ധനവോടെ 1421 രൂപയിലെത്തി ഓഹരി വില.
ടെലികോം, എഫ്എംസിജി, മീഡിയ, ഓട്ടോ, ഓയിൽ & ഗ്യാസ് എന്നിവ ഒരു ശതമാനം വീതം ഉയർന്നു. ഫാർമ ഒഴികെയുള്ള ഓഹരി സെക്ടറുകൾ നേട്ടത്തിലവസാനിച്ചു.
മിക്ക കേരള കമ്പനികളും നേട്ടമുണ്ടാക്കിയ ഇന്ന് കിറ്റെക്സ് ഓഹരി 5 ശതമാനം നേട്ടത്തോടെ 188 രൂപയിലെത്തി.
ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ ഇരട്ട താരിഫ് ഒഴിവാക്കുമെന്ന ട്രംപിന്റെ സൂചനയും ജിഎസ്ടിയിൽ ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങളും ഓഹരിക്ക് നേട്ടമായി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ മഞ്ഞുരുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ പരുത്തിയുടെ ഇറക്കുമതി തീരുവ ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 30 വരെ നീക്കം ചെയ്യുമെന്ന തീരുമാനവും കിറ്റെക്സിന് നേട്ടമായി. സിഎസ്ബി, പോപ്പീസ് കെയർ, വണ്ടർലാ എന്നിവ മുന്നേറിയപ്പോൾ കല്യാൺ ജ്യൂവലേഴ്സ് രണ്ടര ശതമാനത്തോളം ഇടിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]