
തിരുവനന്തപുരം∙ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെഫോണിലൂടെ ഇനി ഒടിടി സേവനങ്ങളും. 29 ഒടിടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റൽ ചാനലുകളുമുൾപ്പെടുത്തിയ സേവനങ്ങൾ 21ന് ആറുമണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ജിയോ ഹോട്സ്റ്റാർ, ആമസോൺ പ്രൈം ലൈറ്റ്, സോണി ലിവ്, സീ ഫൈവ്, ഫാൻകോഡ്, ഡിസ്കവറി പ്ലസ്, ഹംഗാമ ടിവി, പ്ലേബോക്സ് ടിവി തുടങ്ങിയവ കെ ഫോൺ കണക്ഷനൊപ്പം ലഭിക്കും.
പാക്കേജിന്റെ താരിഫ് ഉദ്ഘാടന ദിവസം പ്രഖ്യാപിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കെഫോൺ എംഡിയുമായ ഡോ. സന്തോഷ് ബാബു പറഞ്ഞു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]