
കുന്നമംഗലം∙ സ്വകാര്യ ബസിൽ യാത്ര ചെയ്ത യുവതിയെയും മകളെയും നഗരത്തിലേക്കുള്ള യാത്രയ്ക്കിടെ പൊറ്റമ്മൽ ഭാഗത്ത് വഴിയിൽ ഇറക്കി വിട്ട് പകരം സംവിധാനം ഏർപ്പെടുത്താതെ ബസ് തിരിച്ചു പോയ സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കുന്നമംഗലത്ത് ബസ് തടഞ്ഞ് പ്രതിഷേധിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ മുക്കത്തു നിന്നു നഗരത്തിലേക്ക് വരുന്ന ബസ് ആണ് തടഞ്ഞത്.
തുടർന്ന് ജീവനക്കാർ ട്രിപ് അവസാനിപ്പിച്ചു.
കഴിഞ്ഞ 14ന് കട്ടാങ്ങലിൽ നിന്നു കോഴിക്കോട് നഗരത്തിലേക്ക് ബസിൽ യാത്ര ചെയ്ത യുവതിയെയും മകളെയും പൊറ്റമ്മൽ എത്തിയപ്പോൾ യാത്രക്കാർ കുറവായത് മൂലം ട്രിപ് അവസാനിപ്പിച്ച് വഴിയിൽ ഇറക്കി വിടുകയും വഴിയിൽ ഇറങ്ങില്ലെന്ന് പറഞ്ഞപ്പോൾ ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബസ് തടഞ്ഞത്. സ്ഥലത്ത് എത്തിയ കുന്നമംഗലം ഇൻസ്പെക്ടർ എസ്.കിരൺ ചർച്ച നടത്തി നടപടി സ്വീകരിക്കും എന്ന ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പിന്നീട് ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകരും ബസ് ജീവനക്കാരുടെ നടപടിക്ക് എതിരെ പ്രതിഷേധം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]