
കൊല്ലം∙ അംഗീകാരമില്ലാത്ത പാരാമെഡിക്കൽ കോഴ്സുകളുടെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം ഉയർന്നതിനു പിന്നാലെ സ്ഥാപന ഉടമ ജീവനൊടുക്കി. അഞ്ചൽ ഇടമുളയ്ക്കൽ അറയ്ക്കൽ രേഖാ മന്ദിരത്തിൽ അമൽ ശങ്കറിനെ (45) ആണ് ആയൂർ അറയ്ക്കലിലെ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നു.
അമലിന്റെ ഉടമസ്ഥതയിൽ ജില്ലയിൽ മറ്റിടങ്ങളിലും സമാനമായ സ്ഥാപനം നടത്തുണ്ടെന്നാണു സൂചന.
ഭാര്യ: രേഖാകുമാരി.
മകൻ: അഭിറാം ശങ്കർ (എൽഎൽബി വിദ്യാർഥി). അഞ്ചൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം ഇന്നു നടത്തിയേക്കും. കൊല്ലം എസ്എൻ കോളജ് ജംക്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഉടമകളാണ് അമലും രേഖാകുമാരിയും.
കോഴ്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണു വിദ്യാർഥികൾ പൊലീസിൽ പരാതി നൽകിയത്.
തുടർന്നു രേഖാകുമാരിയാണു സ്റ്റേഷനിലെത്തി കോഴ്സുകൾ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസിനു കൈമാറിയത്. ഒളിവിൽ പോയ അമലിനെ വൈകിട്ടോടെയാണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിനെപ്പറ്റി പൊലീസ് പറഞ്ഞത്: ഭാരത് സേവക് സമാജ് (ബിഎസ്എസ്) ട്രെയ്നിങ് സെന്ററാണെന്നാണ് ഉടമകൾ വിദ്യാർഥികളെ ധരിപ്പിച്ചിരുന്നത്.
2023–25 ബാച്ചിന്റെ ഡിപ്ലോമ കോഴ്സ് പൂർത്തിയായതിനു ശേഷം ജോലിക്കു ശ്രമിച്ചപ്പോഴാണു കോഴ്സിനും സ്ഥാപനത്തിനും അംഗീകാരമില്ലെന്ന കാര്യം വിദ്യാർഥികൾ അറിഞ്ഞത്.കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച മാർക്ക് ലിസ്റ്റിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ചില വിദ്യാർഥികളുടെ വിവരങ്ങൾ സൈറ്റിൽ ലഭ്യമല്ല.
മറ്റു ചിലരുടെ റജിസ്റ്റർ നമ്പർ നൽകുമ്പോൾ അപരിചിതരുടെ പേരും ഫോട്ടോയുമാണു കാണുന്നതെന്നും പരാതിയിലുണ്ട്. അവശ്യ സൗകര്യങ്ങൾ ഇല്ലാതെയാണു കോഴ്സ് നടത്തിയതെന്നും വിദ്യാർഥികൾ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]