കായംകുളം ∙ നഗരസഭാ വക തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിള്ള സ്മാരക വ്യാപാര സമുച്ചയത്തിന്റെ അറ്റകുറ്റപ്പണിക്കായി 50 ലക്ഷം രൂപ ചെലവഴിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിന് നഗരസഭ കൗൺസിലിന്റെ അനുമതി. കെട്ടിടത്തിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നത് വ്യാപാരികളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വ്യാപാരികളുമായി ചെയർപഴ്സൻ പി.ശശികല ചർച്ച നടത്തിയതിനെ തുടർന്നാണ് എസ്റ്റിമേറ്റ് തയാറാക്കാൻ നിർദേശം നൽകിയത്.
25 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിൽ വ്യാപാരം ചെയ്യാൻ കഴിയാത്ത വിധത്തിൽ ചോർച്ചയുണ്ട്. ഇവിടെ സ്ഥാപനങ്ങൾ നടത്തുന്ന ഗവ.ഐടിഐ, കൺസ്യൂമർ ഫെഡ്, ഹാൻവീവ് എന്നിവയുടെ പ്രതിനിധികളും ചർച്ചയിൽ വ്യാപാരികൾക്കൊപ്പം പങ്കെടുത്തിരുന്നു. തുണ്ടത്തിൽ കുഞ്ഞുകൃഷ്ണ പിള്ള സ്മാരക ഷോപ്പിങ് കോംപ്ലക്സ് അസോസിയേഷൻ പ്രസിഡന്റ് വി.എം.അമ്പിളി മോൻ രശ്മീശ്വരം കെട്ടിടത്തിന്റെ ശോച്യാവസ്ഥ വിവരിച്ചുള്ള നിവേദനം നഗരസഭാധ്യക്ഷയ്ക്കു കൈമാറി.
മുപ്പതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമുച്ചയത്തിൽ കുറ്റമറ്റ രീതിയിൽ ശുചിമുറികൾ പ്രവർത്തിക്കാത്തതും അധികാരികളുടെ ശ്രദ്ധയിൽപെടുത്തി.
വ്യാപാര സ്ഥാപനങ്ങൾ ഉപയോഗിക്കേണ്ട പാർക്കിങ് ഏരിയ സംബന്ധിച്ചു പരാതികൾ ഉയർന്നിരുന്നു. 3 നിലയുള്ള കെട്ടിടത്തിൽ ഏകദേശം 30ൽ ഏറെ കടമുറികൾ പ്രവർത്തിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]