
പുറമേരി∙ കാട്ടുപന്നികളുടെ പരാക്രമം, വ്യാപക കൃഷി നാശം. 3ാം വാർഡ് കാരയാട്ട് വിഷ്ണു ക്ഷേത്രത്തിനു പിൻവശത്തെ പറമ്പിൽ തെങ്ങ് അടക്കം പന്നികൾ നശിപ്പിച്ചു.
മലയിൽ അനീഷ്, മലയിൽ കണാരൻ എന്നിവരുടെ വീട്ടു പറമ്പിലാണ് ഏറെയും കൃഷി നാശം വരുത്തിയത്. ഏറെ പ്രായമുള്ള തെങ്ങുകൾ അടക്കം നശിപ്പിച്ചു. തെങ്ങിൻ തൈകൾ കുത്തിക്കീറിയ നിലയിലാണ്.
മറ്റു വിളകൾക്കും നാശം വരുത്തി. ഇവരുടെ പറമ്പിനു സമീപത്തെ കാടു മൂടിയ പറമ്പിൽ തമ്പടിക്കുന്ന പന്നിക്കൂട്ടം വ്യാപകമായി കൃഷി നാശം വരുത്തുകയാണ്.
പന്നിശല്യത്തിന് പരിഹാരം കാണണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]