
കോട്ടയം ∙ തലവരയുണ്ട്; ലോട്ടറിയിൽ ഇതാ ആർട്ടിസ്റ്റുകളുടെ വരയും തെളിഞ്ഞു!. ദിവസേന അച്ചടിക്കുന്ന 1.8 കോടി ഭാഗ്യക്കുറികളിൽ, വിവിധ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ചു തുടങ്ങി.
കേരള ലളിതകലാ അക്കാദമിയുമായി കൈകോർത്താണിത്.
ഒരു വർഷത്തേക്കുള്ള ചിത്രങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞെന്നും ആർട്ടിസ്റ്റുകൾക്കുള്ള ആദരവാണിതെന്നും കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് പറഞ്ഞു. ചിത്രകാരന്റെ പേര് ഭാഗ്യക്കുറിയിൽ ചേർക്കുന്നുണ്ട്. അക്കാദമിയുടെ വിവിധ ക്യാംപുകളിൽനിന്നു തിരഞ്ഞെടുത്ത ചിത്രങ്ങളാണുപയോഗിക്കുന്നത്.
ബംപർ ഒഴികെയുള്ള എല്ലാ ടിക്കറ്റുകളിലും ചിത്രങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്.
ഞായറാഴ്ച നറുക്കെടുത്ത ‘സമൃദ്ധി’ ടിക്കറ്റിൽ കോട്ടയം സ്വദേശി ആർട്ടിസ്റ്റ് വിനോദ് ഫ്രാൻസിസ് വരച്ച സിഎംഎസ് കോളജ് ക്യാംപസിലെ കെട്ടിടത്തിന്റെ ചിത്രമാണ് ചേർത്തത്. ആർട്ടിസ്റ്റ് വിനോദ് ഫ്രാൻസിസ് വരച്ച കോട്ടയം സിഎംഎസ് കോളജ് ക്യാംപസിലെ കെട്ടിടത്തിന്റെ ചിത്രം ‘സമൃദ്ധി’ ഭാഗ്യക്കുറിയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]