
കൊച്ചി∙ സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ 5 ഉൽപന്നങ്ങൾ കൂടി പുറത്തിറക്കി. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.
അനിൽ പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി. നടി റിമ കല്ലിങ്കൽ ആദ്യ വിൽപന ഏറ്റുവാങ്ങി.
അരിപ്പൊടി (പുട്ടുപൊടി, അപ്പം പൊടി), പായസം മിക്സ് (സേമിയ/ പാലട
200 ഗ്രാം പാക്കറ്റുകൾ), പഞ്ചസാര, ഉപ്പ് (കല്ലുപ്പ്, പൊടിയുപ്പ്), പാലക്കാടൻ മട്ട (വടി അരി, ഉണ്ട
അരി) എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. പൊതുവിപണിയെക്കാൾ വിലക്കുറവിൽ ഗുണമേന്മ ഉറപ്പാക്കിയാണ് സപ്ലൈകോ പുതിയ ഉൽപന്നങ്ങൾ എത്തിക്കുന്നത്.
കിലോയ്ക്ക് 88 രൂപ വിലയുള്ള പുട്ടുപൊടിയും അപ്പം പൊടിയും 46 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. പുട്ടുപൊടിയും അപ്പം പൊടിയും ചേർന്നുള്ള കോംബോ ഓഫറിന് 88 രൂപയാണ് വില.
20 രൂപ പരമാവധി വില്പന വിലയുള്ള കല്ലുപ്പ് 12 രൂപയ്ക്കും പൊടിയുപ്പ് 12.50 നും 60 രൂപ എംആർപിയുള്ള പഞ്ചസാര 50 രൂപയ്ക്കും ശബരി ബ്രാൻഡിൽ ലഭ്യമാണ്. സേമിയ/ പാലട
പായസം മിക്സിന്റെ വില 200 ഗ്രാമിന് 42 രൂപയാണ്.
സപ്ലൈകോ ശബരി ബ്രാൻഡിൽ പുറത്തിറക്കിയ പാലക്കാടൻ മട്ട വടിയരി പത്ത് കിലോയ്ക്ക് 599 രൂപ, ഉണ്ട
അരി 506 രൂപ, പാലക്കാടൻ മട്ട വടിയരി 5കിലോയ്ക്ക് 310രൂപ, ഉണ്ട
അരി 262 രൂപ എന്നിങ്ങനെയാണ് പുതിയ ശബരി ഉൽപന്നങ്ങളുടെ വില …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]