
കൊല്ലം∙ ജില്ലയിൽ 3 പേർ എലിപ്പനി ബാധിച്ചും ഒരാൾ പനി ബാധിച്ചും മരിച്ചു. മറ്റൊരു യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
ഇടവിട്ടു പെയ്യുന്ന മഴയ്ക്കൊപ്പമെത്തുന്ന പനിക്കെതിരെ പ്രതിരോധ നടപടികളില്ലെന്ന ആക്ഷപവും ശക്തമാണ്. തൊഴിലുറപ്പു തൊഴിലാളി പവിത്രേശ്വരം പഞ്ചായത്തിലെ കാരിക്കൽ–ചെറുപൊയ്ക വാർഡിൽ കാരിക്കൽ പ്രസന്നാലയത്തിൽ പി.ജി.മന്മഥനാണ് (61) എലിപ്പനി ബാധിച്ചു മരിച്ചു.
ഒരാഴ്ച മുൻപു മന്മഥന്റെ കാലിൽ കുപ്പിച്ചില്ലു കൊണ്ടു മുറിവേറ്റിരുന്നു.
മുറിവ് വച്ചുകെട്ടി 4 ദിവസം കഴിഞ്ഞപ്പോൾ വിറയലും ശ്വാസംമുട്ടലും അനുഭവപ്പെടുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
മരണകാരണം എലിപ്പനിയാണെന്ന് ഇവിടെ വച്ചാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്.
സംസ്കാരം നടത്തി. ഭാര്യ: ഷേർലി.
മക്കൾ: രേഷ്മ, രശ്മി. മരുമകൻ: പ്രദീപ്.തെന്മല ഇടമൺ ആനപ്പെട്ടകോങ്കൽ തോണിച്ചാൽ ചരുവിള പുത്തൻ വീട്ടിൽ സുധീഷ് (26) മരിച്ചു.
എലിപ്പനിയാണു കാരണമെന്നു സംശയിക്കുന്നതായി ആരോഗ്യ വകുപ്പു പറഞ്ഞു. സംസ്കാരം നടത്തി.
തെലങ്കാനയിൽ നിന്നു നാട്ടിലെത്തിയ തെന്മല ഒറ്റക്കൽ പാറവിള പുത്തൻ വീട്ടിൽ ഉദയൻ–സ്വപ്ന ദമ്പതികളുടെ മകൾ കാവ്യയും (23) പനി ബാധിച്ചു മരിച്ചു.
സ്വകാര്യ ആശുപത്രിയിൽ നിന്നു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം നടത്തി. സഹോദരൻ: കിരൺ.കല്ലുവാതുക്കൽ വേളമാനൂർ വിഷ്ണു ഭവനിൽ വിജയചന്ദ്രൻ (52) പനി ബാധിച്ചു.
പനി ബാധിച്ചതിനെ തുടർന്നു പാരിപ്പള്ളി പിഎച്ച്സിയിലും അന്നു തന്നെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
എലിപ്പനി ബാധിച്ചെന്നു സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഭാര്യ: ഗിരിജ. മക്കൾ: വിഷ്ണു ചന്ദ്രൻ, വിജീഷ് ചന്ദ്രൻ, ഗീതു ചന്ദ്രൻ.
മരുമക്കൾ: സിനി മോൾ, രതീഷ്. കടുത്ത പനിയെ തുടർന്നു തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആൻഡ് ക്ലിനിക്കൽ ലാബിലെ മോളിക്കുലാർ ഡയഗ്നോസിസ് വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]