
മുംബൈ: അടുത്ത മാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ടെസ്റ്റ് ടീം നായകന് ശുഭ്മാന്‍ ഗിൽ വൈസ് ക്യാപ്റ്റനായി ടി20 ടീമിലെത്തി.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ജസ്പ്രീത് ബുമ്രയും തിരിച്ചെത്തിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമിലേക്ക് പരിഗണിച്ചില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന് സൂര്യകുമാര്‍ യാദവും മുംബൈ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.
സഞ്ജ ടീമിലുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയുടെ പേരാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ആദ്യം പ്രഖ്യാപിച്ചത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ടീമിലെത്തിയപ്പോള്‍ ഇംഗ്ലണ്ടില്‍ തിളങ്ങിയ വാഷിംഗ്ടണ്‍ സുന്ദറെ പരിഗണിച്ചില്ല.
അര്‍ഷ്ദീപ് സിംഗിനും ജസ്പ്രീത ബുമ്രക്കുമൊപ്പം മൂന്നാം പേസറായി ഹര്‍ഷിത് റാണ ടീമിലെത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പേസ് ഓള് റൗണ്ടറായി ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും സ്പിന്‍ ഓള് റൗണ്ടറായി അക്സര്‍ പട്ടേലും ടീമിലുണ്ട്.
അടുത്തമാസം 9ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആറാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന് ഗ്രൂപ്പ് പോരാട്ടം.
ഇന്ത്യക്കും പാകിസ്ഥാനും യുഎഇക്കും പുറമെ ഒമാന്‍ കൂടി അടങ്ങുന്നതാണ് എ ഗ്രൂപ്പ്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പാക്കി തിരിച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാലിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.
സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലേക്ക് യോഗ്യത നേടുക.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പരിഗണിച്ച് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: ബാറ്റേഴ്സ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗില്‍(വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ, തിലക് വർമ്മ ഓൾറൗണ്ടർമാർ: അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ. വിക്കറ്റ് കീപ്പർമാർ: ജിതേഷ് ശർമ,സഞ്ജു സാംസൺ സ്പിന്നർമാർ: കുൽദീപ് യാദവ്, വരുൺ ചക്രവർത്തി പേസ് ബൗളർമാർ: ജസ്പ്രീത് ബുമ്ര അർഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ ഏഷ്യാ കപ്പ് 2025 മത്സരക്രമം ഗ്രൂപ്പ് ഘട്ടം സെപ്റ്റംബർ 9 (ചൊവ്വ): അഫ്ഗാനിസ്ഥാൻ vs ഹോങ്കോംഗ് സെപ്റ്റംബർ 10 (ബുധൻ): ഇന്ത്യ vs യുഎഇ സെപ്റ്റംബർ 11 (വ്യാഴം): ബംഗ്ലാദേശ് vs ഹോങ്കോംഗ് സെപ്റ്റംബർ 12 (വെള്ളി): പാകിസ്ഥാൻ vs ഒമാൻ സെപ്റ്റംബർ 13 (ശനി): ബംഗ്ലാദേശ് vs ശ്രീലങ്ക സെപ്റ്റംബർ 14 (ഞായർ): ഇന്ത്യ vs പാകിസ്ഥാൻ സെപ്റ്റംബർ 15 (തിങ്കൾ): ശ്രീലങ്ക vs ഹോങ്കോംഗ് സെപ്റ്റംബർ 16 (ചൊവ്വ): ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ സെപ്റ്റംബർ 17 (ബുധൻ): പാകിസ്ഥാൻ vs യുഎഇ സെപ്റ്റംബർ 18 (വ്യാഴം): ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ സെപ്റ്റംബർ 19 (വെള്ളി): ഇന്ത്യ vs ഒമാൻ സൂപ്പർ 4 ഘട്ടം സെപ്റ്റംബർ 20 (ശനി): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2 സെപ്റ്റംബർ 21 (ഞായർ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2 സെപ്റ്റംബർ 23 (ചൊവ്വ): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2 സെപ്റ്റംബർ 24 (ബുധൻ): ഗ്രൂപ്പ് ബി ക്വാളിഫയർ 1 vs ഗ്രൂപ്പ് എ ക്വാളിഫയർ 2 സെപ്റ്റംബർ 25 (വ്യാഴം): ഗ്രൂപ്പ് എ ക്വാളിഫയർ 2 vs ഗ്രൂപ്പ് ബി ക്വാളിഫയർ 2 സെപ്റ്റംബർ 26 (വെള്ളി): ഗ്രൂപ്പ് എ ക്വാളിഫയർ 1 vs ഗ്രൂപ്പ് ബി ക്വാളിഫയർ 1 ഫൈനൽ: സെപ്റ്റംബർ 28 (ഞായർ) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]