
പന്നിയങ്കര∙ കല്ലായി സ്വദേശി ജാസിറിനെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയും പയ്യാനക്കലിലെ വീട്ടിൽ അതിക്രമിച്ചു കയറി വയോധികനെയും പെൺകുട്ടികളെയും ആക്രമിക്കുകയും ചെയ്ത കേസുകളിലെ പ്രതി കല്ലായി തിരുത്തിവളപ്പ് സിപി ഹൗസിൽ ബീരാൻകോയയെ (49) പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണു 2 ആക്രമണങ്ങളും നടന്നത്. പയ്യാനക്കലിൽ സുഹൃത്തിന്റെ പലചരക്കു കടയിലിരിക്കുമ്പോഴാണു ജാസിർ ആക്രമിക്കപ്പെട്ടത്.
കുത്തേറ്റ് ജാസിറിന്റെ കൈത്തണ്ടയിൽ സാരമായ മുറിവേറ്റു.
ഇവിടെ നിന്നു കടന്നുകളഞ്ഞ ബീരാൻ കോയ, ഇസ്മായിൽ എന്നയാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണു വയോധികനെ ആക്രമിച്ചത്. തടയാൻ ചെന്ന പെൺകുട്ടികളെ മർദിച്ചു പരുക്കേൽപിച്ച ശേഷം കടന്നുകളയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.
ഇന്നലെ, മെഡിക്കൽ കോളജ് ഭാഗത്തു വച്ച് ഇൻസ്പെക്ടർ ബെന്നി ലാലു, സീനിയർ സിപിഒമാരായ രജീഷ്, പ്രജീഷ്, നിബിൻ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]