
എലവഞ്ചേരി ∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ ചരക്കുലോറി നിയന്ത്രണം വിട്ടു നെൽപാടത്തേക്കു മറിഞ്ഞു. ഇന്നലെ രാവിലെ തുഞ്ചത്തെഴുത്തച്ഛൻ കോളജ് വളവിലാണു സംഭവം. കൊല്ലങ്കോട് ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
തമിഴ്നാട് സ്വദേശിയായ ഡ്രൈവറുടെ പരുക്കു സാരമുള്ളതല്ല.
ഈ വളവിൽ ഈ വർഷം ഉണ്ടാകുന്ന ആറാമത്തെ അപകടമാണിത്. നേരത്തെ കാർ, പെട്ടി ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങൾ എന്നിവ തെന്നി പാടത്തേക്കു വീണിരുന്നു.
ഈ ഭാഗത്തു ജല അതോറിറ്റിയുടെ പൈപ്പിൽ നിന്നു വെള്ളം റോഡിലേക്കു ചീറ്റുന്നതും പതിവാണ്.അപകടങ്ങൾ ഒഴിവാക്കുന്ന തരത്തിൽ റോഡ് പരിഷ്കരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ പൊതുമരാമത്തു വകുപ്പ് നടപടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]