
അമ്പലപ്പുഴ ∙ വിൽപനയ്ക്കായി കൊണ്ടുവന്ന 1.7 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയടക്കം മൂന്നുപേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ കാൺഡമൽ ജില്ല കനൊബ്ഗിരിയിൽ ദേബാസിസ് നായിക്(26), പുന്നപ്ര കുനയുടെ ചിറ ബിനു (34), പുന്നപ്ര ചിട്ടിക്കാരൻചിറ വിനീഷ് (35) എന്നിവരെയാണു സ്റ്റേഷൻ ഓഫിസർ മഞ്ജുദാസിന്റെ നേതൃത്വത്തിൽ എസ്ഐ അരുൺകുമാറും സംഘവും പുന്നപ്ര മാർക്കറ്റിനു പടിഞ്ഞാറുള്ള ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ദേബാസിസ് നായിക്കാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നു കഞ്ചാവ് എത്തിക്കുന്നത്. ഇതിനുള്ള പണം നൽകുന്നത് വിനീഷും ബിനുവുമാണ്. ഇവർ പിന്നീട് ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുകയാണു പതിവ്.
ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]