
വടക്കഞ്ചേരി∙ സർവകക്ഷി യോഗ തീരുമാനം അട്ടിമറിച്ച് പന്നിയങ്കരയിൽ ടോൾ കമ്പനി തോന്നിയപോലെ ടോൾ പിരിക്കുന്നതായി ആരോപിച്ച് വിവിധ സംഘടനകൾ സമരം ശക്തമാക്കി. ഏഴര കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പ്രദേശവാസികൾക്കും സൗജന്യം അനുവദിക്കുക, റോഡ് നിർമാണം പൂർത്തിയാകുന്നതു വരെ ടോൾ പിരിവ് നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ വടക്കഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്കു മാർച്ച് നടത്തി.
പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.വിനീത് അധ്യക്ഷനായി.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷക്കീർ, ആർ.നിഖിൽ, യു.അഷറഫ് എന്നിവർ പ്രസംഗിച്ചു.
സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം വടക്കഞ്ചേരി ജനകീയവേദി ചെയർമാൻ ബോബൻ ജോർജ് ഉദ്ഘാടനം ചെയ്തു.ഓൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ഇ.താജുദ്ദീൻ അധ്യക്ഷനായി.സുരേഷ് വേലായുധൻ, ജിജോ അറയ്ക്കൽ, സി.കെ.അച്യുതൻ. ഷിബു ജോൺ, മോഹനൻ പള്ളിക്കാട്, കെ.ശിവദാസ്, സുലൈമാൻ വടക്കഞ്ചേരി, സലീം തണ്ടലോട്, കെ.ഫൈസൽ, വി.എം.സെയ്തലവി എന്നിവർ പ്രസംഗിച്ചു.
സൗജന്യം അനുവദിച്ച പ്രദേശവാസികളുടെ വാഹനങ്ങൾ മൂന്നു മാസത്തിനുള്ളിൽ ടോൾ വഴി കടന്നു പോയില്ലെങ്കിൽ ഇത്തരം വാഹനങ്ങളുടെ സൗജന്യവും റദ്ദാക്കുകയാണു കമ്പനി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]