
പുനലൂർ ∙ അമൃത് ഭാരത് പദ്ധതി പ്രകാരം വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിർമാണം പുരോഗമിക്കുന്ന ലിഫ്റ്റിന്റെ തകരാറുകൾ പരിഹരിക്കുന്നതിനു നടപടിയായില്ല. ഒരു വർഷം മുൻപാണ് 2 പ്ലാറ്റ്ഫോമുകളിലും ഫുട്ഓവർബ്രിജിന്റെ വശത്തായി ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചത്.
ഒന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് 3 മാസം മുൻപ് പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ, രണ്ടാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിന്റെ അടിഭാഗത്തായി വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നമുണ്ട്.
ഈ തകരാർ ഇനി പരിഹരിക്കേണ്ടതുണ്ട്. കണ്ടുപിടിച്ചു 3 മാസം പിന്നിട്ടിട്ടും വെള്ളം ഒഴുകിയെത്തുന്നത് പരിഹരിക്കുന്നതിനു നടപടി ആയിട്ടില്ല.
ലഗേജുമായി എത്തുന്ന യാത്രക്കാർക്കു സുഗമമായി ഒരു പ്ലാറ്റ്ഫോമിൽ നിന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് സഞ്ചരിക്കുന്നതിന് വേണ്ടിയാണു ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയത്. വയോധികൾക്കും ഈ സംവിധാനം ഏറെ അനുഗ്രഹമാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]