
പാലക്കാട് ∙ സേലം– കൊച്ചി ദേശീയപാത നിർമാണത്തിലെ അപാകതയ്ക്കും ആമ്പല്ലൂർ മുതൽ ചിറങ്ങര വരെയുള്ള വൻ ഗതാഗതക്കുരുക്കിനും എതിരെ ചാലക്കുടിയിലെ എൽഡിഎഫ് ജനപ്രതിനിധികൾ പാലക്കാട് പിരിവുശാലയിലെ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
സർവീസ് റോഡുകൾ ആദ്യം നിർമിക്കാതെ തീർത്തും അശാസ്ത്രീയമായാണ് ദേശീയപാതയുടെ നവീകരണ പ്രവൃത്തികൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമാണം ഏറ്റെടുത്ത കരാർ കമ്പനികളുടെ അടിമകളായാണ് കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും പ്രവർത്തിക്കുന്നതെന്നും ആരോപിച്ചു.
കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു അധ്യക്ഷനായി.
മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകൻ, സിപിഐ ജില്ലാ കമ്മിറ്റിയംഗം ടി.വി.രാമകൃഷ്ണൻ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെനീസ് കെ.ആന്റണി, സിപിഎം ചാലക്കുടി ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആർ.സുമേഷ്, എം.എം.രമേശൻ, പി.പി.ബാബു, ഷൈനി ഷാജി, നൈനു റിച്ചു, പോളി പുളിക്കൻ, വിപിൻ രാജ്, വിക്ടോറിയ ഡേവിസ്, പി.വിമൽകുമാർ, മോഹിനി കുട്ടൻ എന്നിവർ നേതൃത്വം നൽകി. 21നു മുൻപ് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ നേരിട്ടെത്തി ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും മഴ മാറി 2 ദിവസത്തിനുള്ളിൽ സർവീസ് റോഡുകളുടെ ടാറിങ് നടത്താമെന്നും ദേശീയപാത അതോറിറ്റി അധികൃതർ സമരക്കാർക്ക് ഉറപ്പുനൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]