
കുമളി ∙നാട്ടുകാർക്ക് ശല്യമായി കുമളിയിൽ ലഹരി സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനത്തിൽ കയറി അതിക്രമം കാണിച്ചത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല.
ലഹരിക്ക് അടിമയായവരുടെ ആക്രമണം ഭയന്ന് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ പോലും ഇവരോട് മൃദു സമീപനമാണ് സ്വീകരിക്കുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളും വീടുകളും വിജനമായ വഴികളും കൃഷിയിടങ്ങളും കേന്ദ്രീകരിച്ചാണ് ലഹരി സംഘങ്ങളുടെ ഒത്തുചേരലും ഉപയോഗവും .
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ ഉപയോഗവും കച്ചവടവും സാധാരണമായി.
ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമാണ് ഇവർ എത്തുന്നത്. പൊതുനിരത്തിൽ ഇവരെ കണ്ടാൽ ചോദ്യം ചെയ്യുകയോ വിലക്കുകയോ ചെയ്യാൻ നാട്ടുകാർക്ക് ഭയമാണ്.
ചോദ്യം ചെയ്താൽ ഇവർ അക്രമാസക്തരാകും. സംഘത്തിൽപെട്ട
മറ്റാളുകളുമൊത്ത് രാത്രി അക്രമം അഴിച്ചുവിടാനും ഇവർക്ക് മടിയില്ല. അക്രമം ഭയന്നാണ് ലഹരി ഉപയോഗം കണ്ടാലും ജനങ്ങൾ ഒഴിഞ്ഞ് മാറിപ്പോകുന്നത്.
ലഹരി മൂത്ത് രാത്രി പൊതുമുതൽ നശിപ്പിക്കുന്നതും പതിവാണ്.
കുമളി ഒന്നാം മൈലിനു സമീപം പഴയ എക്സ്ചേഞ്ച് പടിക്കൽ നിന്ന് പോകുന്ന റോഡും, ബിഎസ്എൻഎൽ മൊബൈൽ ടവറിന്റെ പരിസരവും ലഹരി മാഫിയയുടെ വിഹാരകേന്ദ്രമാണ്. രാത്രിയായാൽ ഇവിടം വിജനമാണ്.
വനാതിർത്തിയായ ഇവിടെ രാത്രി ലഹരി സംഘങ്ങൾ ഒത്തുചേരുന്നത് സ്ഥിരമാണ്. അട്ടപ്പള്ളം, പത്തുമുറി, അട്ടപ്പള്ളം ലക്ഷം വീട് വഴി വിശ്വനാഥപുരത്തേക്കുള്ള( മുരിക്കടി) റോഡുകൾ, കൃഷിയിടങ്ങൾ അങ്ങനെ ലഹരി സംഘങ്ങൾ വിലസുന്ന സ്ഥലങ്ങൾ കുമളി പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]