
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴ.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ്. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം ∙ കുറവൻകോണം സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിൽ ഒഴിവുള്ള സീറ്റിൽ നാളെ സ്പോട്ട് അഡ്മിഷൻ നടത്തും.
ഫോൺ: 8547506990
മുട്ടക്കോഴി : അപേക്ഷ നൽകണം
നെയ്യാറ്റിൻകര ∙ കരുംകുളം പഞ്ചായത്തിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്കു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾ, കരുംകുളം മൃഗാശുപത്രിയിൽ അപേക്ഷ നൽകണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.വിശദവിവരങ്ങൾക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
അധ്യാപക ഒഴിവ്
തിരുവനന്തപുരം ∙ കമലേശ്വരം ഗവ.ഹയർസെക്കൻഡറി സ്കൂൾ: എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ്.
അഭിമുഖം വെള്ളിയാഴ്ച 10ന്. 8547031040
ഡിസിസി നേതൃയോഗം 21ന്
തിരുവനന്തപുരം ∙ വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഹിയറിങ് നടക്കുന്ന സാഹചര്യത്തിൽ നാളെ നടത്താനിരുന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃയോഗം 21 ലേക്ക് മാറ്റിയതായി ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ അറിയിച്ചു. 21ന് 11ന് നടത്തുന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
സീറ്റ് ഒഴിവ്
തിരുവനന്തപുരം ∙ കുറവൻകോണം സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യത: ബിരുദം.
പ്രായപരിധി 40 വയസ്സ്. വിവരങ്ങൾക്കു ഫോൺ: 8547506990.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]