
ചേർത്തല∙ ദേശീയപാതയുടെ വശങ്ങൾ പൂർണമായും അടച്ചു കെട്ടിയതോടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്ക് മാർഗമില്ലാതായി. നിർമാണം പൂർത്തിയായൽ പ്രധാനപാതയിൽനിന്നുള്ള പ്രവേശനം പൂർണമായും ഇല്ലാതാകും.
യാത്രക്കാർ പ്രതിഷേധം ഉയർത്തുന്നുണ്ടെങ്കിലും പരിഹാരം കാണാൻ ദേശീയപാത അതോറിറ്റിയും റെയിൽവേ അധികൃതരും ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ദേശീയ പാതയോരത്തുള്ള റെയിൽവേ സ്റ്റേഷനായതിനാൽ ദിവസേന നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്. ഇവിടെ അടിപ്പാത നിർമിക്കണമെന്ന് മുൻപ് ആവശ്യമുയർന്നെങ്കിലും സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയും റെയിൽവേയും തമ്മിലുള്ള തർക്കമുണ്ടായതോടെ അടിപ്പാത നിർമാണം ഇല്ലാതായി.
അത്യാവശ്യഘട്ടങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്കെത്താനും മടങ്ങാനും യാത്രക്കാർ വടക്കുഭാഗത്തുള്ള ഒറ്റപ്പുന്ന ജംക്ഷൻവരെയും തെക്ക് ഭാഗത്തുള്ള അർത്തുങ്കൽ ബൈപാസ് ജംക്ഷൻ വരെയും എത്തേണ്ട
സ്ഥിതിയാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽനടപ്പാലത്തിന് അനുമതിയായിട്ടുണ്ട്.
ഉയരക്കൂടുതലും പടികളുമുള്ള മേൽപാലം ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രയോജനപ്പെടില്ലെന്നാണ് ആരോപണം. ലിഫ്റ്റ് സൗകര്യങ്ങളുള്ള മേൽനടപ്പാലം ഉറപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.
ലിഫ്റ്റ് സൗകര്യമുള്ള മേൽനടപ്പാലം നിർമിക്കാൻ സ്ഥലം കണ്ടെത്താൻ ഒരാഴ്ചയ്ക്കുള്ളിൽ സർവേ നടത്താൻ മന്ത്രി പി.പ്രസാദ് കലക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാതയും റെയിൽവേയും തമ്മിലുള്ള തർക്കങ്ങൾ ഇതിനു തടസ്സമാകാതിരിക്കാൻ പരിഹാരമുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]