മാവൂർ ∙ 120 കുടുംബങ്ങളുടെ ഏക ആശ്രയമായ കൂളിമാട് എരഞ്ഞിപ്പറമ്പ് ശുദ്ധജല പദ്ധതിയുടെ സംഭരണി തകർന്നു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.
അൻപതിനായിരം ലീറ്റർ സംഭരണ ശേഷിയുള്ള കോൺക്രീറ്റ് ടാങ്കിന്റെ ഒരു ഭാഗം പൂർണമായി തകർന്നതോടെ സമീപ വീടുകളിലേക്ക് വെള്ളവും കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി.
എരഞ്ഞിപ്പറമ്പ് മേലുവീട്ടിൽ സെയ്തു മുഹമ്മദ്, ജമാൽ എന്നിവരുടെ വീടിനു സാരമായ കേടുപാടു സംഭവിച്ചു. സെയ്തു മുഹമ്മദിന്റെ വീടിന്റെ മുറ്റത്തോടു ചേർന്ന മതിൽ തകർന്നു.
മുറ്റത്തു നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാടു സംഭവിച്ചു. 1992–93 വർഷത്തിലാണ് ജല സംഭരണി നിർമിച്ചത്.
കാലപ്പഴക്കമാണ് ജലസംഭരണി തകരാൻ കാരണമെന്നു പ്രദേശവാസികൾ പറഞ്ഞു. രൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. ടാങ്ക് തകർന്നതോടെ 120 കുടുംബങ്ങൾക്കുള്ള കുടിവെള്ളം മുടങ്ങിയ അവസ്ഥയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]