
വണ്ണപ്പുറം ∙ ഉരുൾപൊട്ടി മുൻവശം ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടിന് നഷ്ടപരിഹാരം കിട്ടാനായി മൂന്ന് വർഷമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ് മുള്ളരിങ്ങാട് മൂന്നീട്ടി പനച്ചിക്കൽ നാരായണൻ(78). 2022 ഓഗസ്റ്റ് 6നാണ് ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായത്.
വീടിന്റെ മുൻഭാഗത്തെ ഒരു മുറി ഉൾപ്പെടെ ഒലിച്ചു പോയി. ഉരുൾപൊട്ടിയ സമയം നാരായണനും ഭാര്യ ഷൈലയും അയൽപക്കത്തെ വീട്ടിൽ പോയതായിരുന്നു.
അതിനാൽ ഇവർ അപകടത്തിൽപെട്ടില്ല.
നഷ്ടപരിഹാരം തേടി വില്ലേജിലും കൃഷി ഭവനിലും അപേക്ഷ നൽകിയിരുന്നു. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും ഒന്നും കിട്ടിയില്ല.
വില്ലേജിൽ നൽകിയ അപേക്ഷ നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്തിൽ നൽകിയതിന്റെ റിപ്പോർട്ട് കിട്ടിയില്ലെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്. വീട് തകർന്നതോടെ ഇവർ വാടകവീട്ടിലേക്കു മാറി. പല തവണ ഓഫിസുകളിൽ എത്തി ഉദ്യോഗസ്ഥരെയും പഞ്ചായത്ത് അംഗങ്ങളെയും കണ്ടെങ്കിലും സഹായം ഒന്നും കിട്ടിയില്ല.
മലമുകളിലുള്ള വീട്ടിൽ നിന്ന് ഓഫിസുകളിൽ എത്താൻ വാഹനക്കൂലി തന്നെ വലിയ തുകയാകും. അതിനാൽ പിന്നീട് പോയില്ല.
നഷ്ടപരിഹാരം കിട്ടുമെന്നു കരുതി കാത്തിരിക്കുകയായിരുന്നു. നാരായണന്റെ ഭാര്യ രോഗിയാണ്.
ഇതോടെ വാടകയും വീട്ടുചെലവും മരുന്നിനുമെല്ലാം പണം കണ്ടെത്താൻ കഴിയാതെയായി.
പട്ടയമുള്ള 40 സെന്റ് സ്ഥലമുണ്ട് മലമുകളിൽ. ഇവിടെ വീടു വയ്ക്കണം.
അതിന് കഴിയണമെങ്കിൽ തകർന്നു പോയ വീടിന് സർക്കാർ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം നൽകണം. അപേക്ഷയിൽ തുടർ നടപടികൾക്ക് തഹസിൽദാർക്ക് നൽകിയിട്ടുണ്ടെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്.
പഞ്ചായത്തിൽ കിട്ടുന്ന അപേക്ഷകളിൽ കാലതാമസം വരുത്താറില്ലെന്നും സമയത്ത് റിപ്പോർട്ട് നൽകിയെന്നുമാണ് പഞ്ചായത്തിലെ എഇ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]