
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ 2 പെൺമക്കളുമായി അമ്മ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ ഏറ്റുമാനൂർ പൊലീസ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ഫെബ്രുവരി 28നു പുലർച്ചെ മരിച്ച സംഭവത്തിലാണു 40 പേജുകളുള്ള കുറ്റപത്രം പൊലീസ് ഇന്നലെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്.
ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിന്റെ (44) ക്രൂരപീഡനങ്ങളാണു യുവതിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഭർത്താവു മാത്രമാണു പ്രതി.
ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. വീടുവിട്ട് ഇറങ്ങിയിട്ടും പിന്തുടർന്ന് ഉപദ്രവിച്ചു, നീ മക്കളെയും കൂട്ടി പോയി ചാകെടീ എന്ന് ആക്രോശിച്ച് മാനസികമായി തളർത്തി, വിവാഹമോചനം നൽകാതെ ജീവിതം തകർത്തു എന്നിങ്ങനെയാണു കുറ്റപത്രത്തിൽ നോബിക്കെതിരെയുള്ള ആരോപണങ്ങൾ.
മരിക്കുന്നതിനു തൊട്ടുമുൻപും ഭാര്യയെ ഫോണിലൂടെ വിളിച്ച് നോബി മാനസികമായി പീഡിപ്പിച്ചെന്നും കുറ്റപത്രത്തിലുണ്ട്. ഏറ്റുമാനൂർ എസ്എച്ച്ഒ എ.എസ്.അൻസലിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്.
173 ദിവസങ്ങൾക്കു ശേഷമാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]