
അഞ്ചൽ ∙ ടൗണിന്റെ ഹൃദയഭാഗമായ ആർഒ ജംക്ഷനിലെ ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചെങ്കിലും പുതിയതു നിർമിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനം പോലും പഞ്ചായത്ത് സമിതി ആരംഭിക്കാത്തതിൽ വിമർശനം. സർക്കാർതലത്തിൽ വിവിധ കടമ്പകൾ കടന്നാലേ പദ്ധതി നടപ്പാകു. പല വകുപ്പുകളുടെ അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ നേടിയെടുക്കാൻ സമയം വേണ്ടിവരും. പ്രാഥമിക പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ചാൽ ഈ സമിതിയുടെ കാലത്തു തന്നെ ആദ്യഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്നു വ്യക്തമാണെങ്കിലും പഞ്ചായത്തിന് അയഞ്ഞ മട്ടു തുടരുകയാണെന്ന് ആക്ഷേപമുണ്ട്.
കോടികൾ വിലമതിക്കുന്ന സ്ഥലമാണു ഇപ്പോൾ വെറുതേ കിടക്കുന്നത്. പാർക്കിങ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി ബഹുനില മന്ദിരം ഉയർന്നാൽ പഞ്ചായത്ത് സമിതിക്ക് ഉയർന്ന വരുമാനം ലഭിക്കും എന്നതിനു പുറമേ ടൗണിന്റെ മുഖഛായ മാറുകയും ചെയ്യും.
അതിനു പഞ്ചായത്ത് ഭാരവാഹികൾ ഇച്ഛാശക്തി കാട്ടണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]