
കുറ്റ്യാടി∙ തുടർച്ചയായി പെയ്യുന്ന മഴയിൽ മലയോര മേഖലയിൽ കാർഷിക വിളകൾ നശിക്കുന്നു. റബർ, തെങ്ങ്, കമുക്, ഗ്രാമ്പൂ, ജാതി തുടങ്ങിയ കാർഷിക വിളകളാണ് നശിക്കുന്നത്.
റബറിന്റെ ഇലകൾ മുഴുവനും കൊഴിഞ്ഞു പോകുകയാണ്. ഇതിന് പുറമേ ഇലപ്പുള്ളി രോഗവും ചീക്കും വ്യാപകമാണ്.
തെങ്ങുകളിൽ മഹാളി രോഗം പടരുകയാണ്. കൂമ്പ് ചീയലും ഉണ്ട്.
തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്ത് മെച്ചിങ്ങ മുഴുവനും കൊഴിഞ്ഞു പോകുന്നത് കർഷകരെ പ്രയാസത്തിലാക്കി.
കമുകിന് മഹാളി രോഗവും മഞ്ഞളിപ്പും ഇലപ്പേൻ രോഗവും പടരുകയാണ്. ഗ്രാമ്പൂ മരങ്ങളുടെ ഇല കൊഴിയുകയും ചെയ്യുന്നുണ്ട്.
ഇടതടവില്ലാതെ മഴ പെയ്യുന്നത് കാരണം ബോഡോ മിശ്രിതം തളിക്കാനും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. കുണ്ടുതോട്, കരിങ്ങാട്, ചൂരണി, മുറ്റത്ത്പ്ലാവ്, പൊയിലോംചാൽ, മരുതോങ്കര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കാർഷിക വിളകൾക്ക് രോഗം പടരുന്നത്.
പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കൃഷിവകുപ്പ് നടപടി എടുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]