
പത്തനാപുരം ∙ ‘ഇനി ഏതു കാലത്ത് ഇതൊക്കെ ശരിയാകും? ഒരു പിടിയുമില്ല. ഞങ്ങൾക്കു നടക്കാനെങ്കിലും കഴിയുന്ന ഒരു റോഡ് തരുമോ?’ അധികൃതരോടു നാട്ടുകാരുടെ ചോദ്യമിതാണ്.
പുന്നല – കറവൂർ – അലിമുക്ക് റോഡിന്റെ ഭാഗമായ ഗ്രാമങ്ങളിലുള്ളർ ആശുപത്രി ആവശ്യങ്ങൾക്കു പോലും പോകാനാകാതെ ദുരിതത്തിൽ. ജർമൻ സാങ്കേതികവിദ്യയിൽ നവീകരിക്കുമെന്നു പറഞ്ഞ് 3 വർഷം മുൻപു വെട്ടിപ്പൊളിച്ച റോഡ്, ഇപ്പോഴും തകർന്നു തന്നെ കിടക്കുകയാണ്.
ഇതിനെ പലതവണ പ്രതിഷേധം കനത്തു.
ഇത്തരം ഘട്ടങ്ങളിൽ മാത്രം അധികൃതർ ചിലയിടങ്ങളിൽ ടാറിങ് നടത്തി. കലുങ്ക്, ഓട
എന്നിവ വേണ്ട സ്ഥലങ്ങളിൽ കാര്യമായി ഒരു പ്രവൃത്തിയും ചെയ്തുമില്ല. കലുങ്ക് നിർമിക്കുന്ന കല്ലാമുട്ടത്തു ദിവസങ്ങൾക്ക് മുൻപ് ടിപ്പർ ലോറി മണ്ണിൽ താഴ്ന്നതോടെ ഇതുവഴി ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു പോകാൻ കഴിയാതെയായി.
ഇതോടെ കെഎസ്ആർടിസി ബസ് സർവീസ് ഉൾപ്പെടെ നിർത്തി.
ശേഷം, ചാക്കിൽ മണ്ണു നിറച്ച് അടുക്കി ബലപ്പെടുത്തിയെങ്കിലും അതു വീണ്ടും താഴ്ന്നു.
സ്കൂൾ വിദ്യാർഥികൾ, വിദൂര സ്ഥലങ്ങളിൽ ജോലിക്കു പോകുന്നവർ ഉൾപ്പെടെ എല്ലാവരും യാത്രാക്ലേശം കാരണം വലയുകയാണ്. ജനകീയ പ്രതിഷേധം വീണ്ടും ഉയർത്താനാണു നാട്ടുകാരുടെ തീരുമാനം. എഫ്ഡിആർ ടെക്നോളജിയിൽ നവീകരിക്കുമെന്നു പറഞ്ഞ പത്തനാപുരം – ഏനാത്ത് റോഡും ഇതേ അവസ്ഥയിൽ തന്നെയാണ്.
4 വർഷം പിന്നിട്ടിട്ടും റോഡിന്റെ അവസ്ഥയിൽ മാറ്റമില്ല. കാൽനട
യാത്രക്കാർക്കു പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]