
പാലോട്∙ തമിഴ്നാടിനെ ബന്ധിപ്പിക്കുന്നതും ഏറെ ഗതാഗത പ്രാധാന്യം ഉള്ളതുമായ സ്റ്റേറ്റ് ഹൈവേയിൽപ്പെട്ട തിരുവനന്തപുരം തെങ്കാശി പാതയിലെ പാലോടിന് സമീപം പ്ലാവറയിൽ ദുരന്തമുഖമായി വെള്ളക്കെട്ട് മാറിയിട്ടും വിളിപ്പാടകലെയുള്ള പൊതുമരാമത്ത് വകുപ്പിന് കാണാൻ കണ്ണില്ല.
ഇതു സംബന്ധിച്ച് വാർത്തകൾ ആയിട്ടും നടപടി സ്വീകരിക്കുന്നില്ല.പാലോട് പേരക്കുഴി സ്കൂളിനും പെട്രോൾ പമ്പിനും മധ്യേയാണ് ഈ ദുരന്തമുഖം.വെള്ളം ഒഴുകി മാറാതെ ചെറുമഴയത്തു പോലും റോഡിന്റെ പകുതി ഭാഗം വെള്ളക്കെട്ടാവും. കനത്ത മഴയിൽ സമീപത്തെ സ്ഥാപനങ്ങളിൽ വെള്ളം നിറയും.
വളവുകൂടി ആയതിനാൽ അപകടക്കെണിയാണ് ഇവിടം.
വെള്ളക്കട്ടിലിറങ്ങാതെ വാഹനങ്ങൾ തിരിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാതെ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഒന്നു രണ്ടു തവണ അപകടവും നടന്നു.
പാലോട് മുതൽ നന്ദിയോട് വരെയുള്ള ഭാഗം മഴക്കാലത്ത് വെള്ളത്തിനടിയിലാണ്. ഓടയില്ലാതെ വെള്ളം മുഴുവൻ റോഡിലൂടെ കുത്തിയൊലിച്ചാണ് പോകുന്നത്.
വലിയ അപകട മേഖലയായി പാലോട് നന്ദിയോട് റോഡ് മാറിയിട്ടുണ്ട്.
നന്ദിയോട് സർവീസ് സഹകരണ ബാങ്കിനു സമീപം വലിയൊരു കുഴി രൂപം കൊണ്ടിട്ട് കാലങ്ങളായി. ഇതിൽ വീണു പലർക്കും അപകടം സംഭവിച്ചിട്ടുണ്ട്.
വെള്ളക്കെട്ട് മാറ്റണം: ജനതാദൾ
നന്ദിയോട്∙തെങ്കാശി റോഡിൽ പ്ലാവറയിൽ രുപംകൊണ്ട
വെള്ളകെട്ട് അടിയന്തമായി മാറ്റണമെന്ന് രാഷ്ട്രീയ ജനതാദൾ നന്ദിയോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പാലോട് പിഡബ്ള്യുഡി ഓഫിസിനു സമീപമാണ് പ്രസ്തുത വെള്ളകെട്ട്. റോഡിന്റെ പകുതി വരെ വ്യാപിച്ചിരിക്കുന്ന വെള്ളക്കെട്ട് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും വെള്ളക്കെട്ട് മാറ്റാത്ത പക്ഷം സമരം ആരംഭിക്കുമെന്നും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]