
കൊഴിഞ്ഞാമ്പാറ ∙ പിതാവിനോടൊപ്പം സ്കൂളിലേക്കു പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞു റോഡിലേക്കു വീണ രണ്ടാം ക്ലാസ് വിദ്യാർഥിനി ബസ് ഇടിച്ചു മരിച്ചു. കൊഴിഞ്ഞാമ്പാറ പഴനിയാർപാളയം ഷബീറലിയുടെ മകൾ നഫീസത് മിസ്രിയ (7) ആണ് മരിച്ചത്.
പാലക്കാട്– പൊള്ളാച്ചി സംസ്ഥാനാന്തര പാതയിൽ ഇന്നലെ രാവിലെ 9ന് കരുവരപ്പാറയിലാണ് അപകടം. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർഥിനിയായ കുട്ടി സ്കൂട്ടറിന്റെ മുൻവശത്ത് അച്ഛന്റെ മുന്നിൽ നിന്നാണ് യാത്രചെയ്തിരുന്നത്. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്നു നിർത്തിയതു കണ്ട് സ്കൂട്ടർ നിർത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ, പിറകിൽ വരികയായിരുന്ന ബസിന്റെ ടയർ കയറിയിറങ്ങി.
ഉടൻ സമീപത്തെ മെഡിക്കൽ ക്ലിനിക്കിലേക്കും തുടർന്ന് നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുനൽകി. കബറടക്കം നടത്തി. മാതാവ്: ആയിഷ.
സഹോദരൻ: സൽമാൻ ഫാരീസ്. ബസിന്റെ അമിത വേഗവും അശ്രദ്ധമായി വാഹനമോടിച്ചതുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവർ തെക്കേദേശം നല്ലേപ്പിള്ളി ഉന്നതിയിൽ വി.രതീഷിനെതിരെ (35) മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
ആർടിഒ, തഹസിൽദാർ എന്നിവർ സ്ഥലത്തു പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]