
അന്തിക്കാട്∙ പൊലീസ് സ്റ്റേഷൻ – പഞ്ചായത്ത് ഓഫിസ് റോഡ് തകർന്ന് അപകടക്കെണിയായി. 15 സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. മഴവെള്ളം ഒഴുകിപ്പോകാൻ കാനകളില്ലാത്തതാണ് റോഡ് തകരാൻ കാരണം.
അന്തിക്കാട് ഗവ.എൽപി സ്കൂളിന്റെ പരിസരത്ത് വലിയ കുഴികളും ഇരുഭാഗത്തും വെള്ളക്കെട്ടുമാണ്. ഈ റോഡ് കടന്നുപോകുന്ന അന്തിക്കാട് കുളത്തിന്റെ ഭാഗത്ത് വലിയ കുഴികളിൽവീണ് അപകടങ്ങളുണ്ടായതിനെത്തുടർന്ന് കരിങ്കല്ലും മെറ്റലുമിട്ട് അടച്ചിരുന്നു. എന്നാൽ ഈ കുഴികൾ ശരിയാംവിധം നിരപ്പാക്കാതിരുന്നതിനാൽ ഇവിടെ കരിങ്കൽ കഷണങ്ങളടക്കം ഉയർന്നുനിൽക്കുകയാണ്.
ടാറിങ്ങും നടത്തിയിട്ടില്ല.
റോഡിന്റെ പല ഭാഗത്തും വെള്ളക്കെട്ടുമുണ്ട്. അന്തിക്കാട് ഗവ.എൽപി സ്കൂൾ , പഞ്ചായത്ത് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, വെറ്ററിനറി പോളിക്ലിനിക്, എൽഎസ്ജിഡി അസി.എൻജിനീയറുടെ ഓഫിസ്, കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്, ക്ഷീരവികസന ഓഫിസ്, വില്ലേജ് ഓഫിസ്, എക്സൈസ് അന്തിക്കാട് റേഞ്ച് ഓഫിസ്, കുടുംബശ്രീ ഓഫിസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസ്, പ്രാഥമികാരോഗ്യ ഉപകേന്ദ്രം, അന്തിക്കാട് പഞ്ചായത്ത് വായനശാല, ശിശുവികസന ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]