
തിരുവനന്തപുരം ∙ പിൻഭാഗം ഇടിച്ച് ചരിഞ്ഞു നിൽക്കുന്ന വാനിന്റെ ഏറ്റവും പിറകിലായി കുട്ടികളും അവരുടെ ബാഗുകളും. എന്താണ് സംഭവിച്ചത് എന്നറിയാതെ നിൽക്കുന്ന കുട്ടികളിൽ ചിലർ കരയുന്നുണ്ടായിരുന്നു.
മറ്റൊന്നും ചിന്തിക്കാതെ വാനിന്റെ മധ്യഭാഗത്തെ വാതിൽ പൊളിച്ച് കുട്ടികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. മുഴുവൻ കുട്ടികളെയും പുറത്തെത്തിച്ചു കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.– മലമുകൾ സെന്റ് സാന്താൾ സ്കൂളിന് മുന്നിലുണ്ടായ അപകടത്തിൽ കുട്ടികളെ വാനിൽ നിന്ന് പുറത്തെത്തിച്ച ബി.എം.
അഖിലിന്റെ മനസ്സിലെ പിടച്ചിൽ ഇപ്പോഴും അടങ്ങിയിട്ടില്ല.
പിറകുവശം കുത്തിയാണ് വാൻ താഴേക്ക് പതിച്ചത്. തലകീഴായി മറിയാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
അതിന് മുൻപ് കുട്ടികളെ പുറത്തെത്തിക്കുക എന്നതായിരുന്നു ശ്രമകരമെന്ന് അഖിൽ പറഞ്ഞു. തല കീഴായി വാൻ വീണ്ടും താഴ്ചയിലേക്ക് മറിഞ്ഞാലുള്ള അപകട സാധ്യത കണക്കിലെടുത്ത് മധ്യഭാഗത്തെ വാതിൽ പൊളിച്ചു.
ഇതു വഴിയാണ് ബാക്കി കുട്ടികളെ പുറത്തിറക്കിയത്. അര മണിക്കൂറിനുള്ളിൽ എല്ലാ കുട്ടികളെയും പുറത്തിറക്കി.
ജസ്റ്റസിന് ഇത് രണ്ടാം ജന്മം
മലമുകളിലെ സ്കൂൾ വാൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട
ആശ്വാസത്തിലാണ് ജസ്റ്റസ്. കാഴ്ച കുറവായതിനാൽ പുറത്തേക്ക് പോകാൻ 82 കാരനായ ജസ്റ്റസിന് കഴിയില്ല.
വീടിനു മുന്നിൽ കസേരയിട്ട് സ്ഥിരമായി ഇരിക്കുന്ന സ്ഥലത്തേക്കാണ് സ്കൂൾ വാൻ നിയന്ത്രണം വിട്ട് വീണത്. റോഡും ജസ്റ്റസിന്റെ വീടും തമ്മിൽ മീറ്ററുകളുടെ അകലമേയുള്ളൂ.
വാഹനങ്ങൾ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്ത് പതിക്കുന്നത് സ്ഥിരം സംഭവമാണെന്ന് ഭാര്യ സാറാമ്മ പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് നെട്ടയം ഭാഗത്തു നിന്നു വന്ന പിക് അപ് ഓട്ടോ നിയന്ത്രണം വിട്ടു വീണതും ഇതേ വീട്ടുമുറ്റത്താണ്. ജസ്റ്റസ് വീട്ടു മുറ്റത്ത് ഇരിക്കുമ്പോഴാണ് സ്കൂട്ടർ റോഡിൽ നിന്ന് താഴേക്ക് പതിച്ചത്.
തലയ്ക്ക് മുകളിലൂടെ സ്കൂട്ടർ പാഞ്ഞുപ്പോയി താഴെ വീണതിനും ഇരുവരും സാക്ഷിയാണ്.
സ്ഥിരം അപകട മേഖലയായ ഇവിടെ സംരക്ഷണ ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പായില്ലെന്ന് ഇരുവരും പറഞ്ഞു.
കോർപറേഷന്റെയും അരുവിക്കര പഞ്ചായത്തിന്റെയും അതിർത്തി റോഡാണ് നെട്ടയം– മലമുകൾ– കാച്ചാണി സ്കൂൾ ജംക്ഷൻ റോഡ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]