
തിരുവനന്തപുരം ∙
ഭരണപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടർ നെറ്റ്വർക്കിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്ന സംശയത്തിൽ
പൊലീസ്. പൂജ, നിവേദ്യം തുടങ്ങിയവ ബുക്ക് ചെയ്യുന്നതിനുള്ള കംപ്യൂട്ടർ ഉപയോഗിക്കാനായി പുതിയ യൂസർനെയിമും പാസ്വേഡ് സജ്ജമാക്കിയെങ്കിലും ഉപയോഗിക്കാൻ കഴിഞ്ഞില്ല.
അതേസമയം, മുൻ ജീവനക്കാരൻ ഉപയോഗിച്ചിരുന്ന യൂസർനെയിമും പാസ്വേഡും നിലവിൽ പ്രവർത്തനക്ഷമമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, ക്ഷേത്ര സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന നെറ്റ്വർക് സുരക്ഷിതമാണെന്ന് പൊലീസ് അറിയിച്ചു.
ഓൺലൈൻ ഇടപാടുകൾ നടത്തിയിരുന്ന പഴയ ജീവനക്കാരനെ മാറ്റി കഴിഞ്ഞ ജൂണിലാണ് പുതിയ ആളെ നിയമിച്ചത്.
പുതിയ ജീവനക്കാരൻ ചുമതല ഏറ്റെടുത്തതിനു പിന്നാലെ പുതിയ യൂസർ നെയിമും പാസ്വേഡും സജ്ജമാക്കി. എന്നാൽ ഇതു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല.
പഴയ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ കൈകാര്യം ചെയ്യുന്ന നെറ്റ്വർക്കിലെ വിവരങ്ങൾ ചോർത്തിയെന്ന വിലയിരുത്തലിലാണ് ക്ഷേത്രം അധികൃതർ.
കൂടുതൽ ലോഗ് ഇൻ വിവരങ്ങൾ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് സൈബർ പൊലീസ്. കംപ്യൂട്ടർ ഫൊറൻസിക് പരിശോധനയ്ക്കും അയച്ചേക്കും.
ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ, കംപ്യൂട്ടർ വിഭാഗത്തിന്റെ ചുമതലയുള്ളവർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ചുമതലയിൽ നിന്ന് മാറ്റിയ ജീവനക്കാരനെ ഉൾപ്പെടെ കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]