
വെള്ളരിക്കുണ്ട് ∙ ബളാൽ പഞ്ചായത്തിലെ കടവത്തുമുണ്ടയിൽ കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷി നശിപ്പിച്ചു. കൊന്നക്കാട് കടവത്തുമുണ്ടയിലെ ജോജോ ആന്റണിയുടെ തെങ്ങ്, കമുങ്ങ്, വാഴകൾ എന്നിവയാണ് നശിപ്പിച്ചത്.പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മൈക്കയം, പാടി, കമ്മാടി, മുട്ടോംകടവ്, ദർഗാസ് പുല്ലോടി എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷികളാന് കാട്ടാന നശിപ്പിച്ചത്.
പകൽപോലും ആനകൾ നാട്ടിലിറങ്ങുന്നതിനാൽ നഗരവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.
തൊഴിലുറപ്പ് പണിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്.ആനയിറങ്ങിയ വിവരം ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പ്രദേശത്ത് സോളർ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സോളർ വേലി നിർമാണം പൂർത്തിയായാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നും വനം വകുപ്പ് അധികൃതർ നാട്ടുകാരെ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]