
വാഷിങ്ടൻ ∙
പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ്
തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസിൽ പുരോഗമിക്കുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ചർച്ചയ്ക്കിടെ കുറച്ചു സമയം ഇടവേളയെടുത്ത ട്രംപ്, തുടർന്ന് ഒറ്റക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
നേരത്തെ, കൂടിക്കാഴ്ചയ്ക്കു മുൻപ് ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ടു. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലെൻസ്കി, യുദ്ധം അവസാനിപ്പിക്കാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടു.
സെലെൻസ്കിയും പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു. എല്ലാം നന്നായി ഭവിച്ചാൽ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും വൈറ്റ് ഹൗസിലുണ്ട്.
യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്കയിൽ നടന്ന പുട്ടിൻ – ട്രംപ് ഉച്ചക്കോടിക്ക് ശേഷമാണ് തിങ്കളാഴ്ച ട്രംപ് – സെലെൻസ്കി കൂടിക്കാഴ്ച നടക്കുന്നത്.
നേരത്തെ ഫെബ്രുവരിയിൽ നടന്ന സെലൻസ്കി – ട്രംപ് കൂടിക്കാഴ്ച വാക്കു തർക്കത്തിൽ കലാശിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]