ചെറുവത്തൂർ∙ പരിമിതികൾ ഏറെ ഉണ്ട് ഈ തുറമുഖത്തിന്. മത്സ്യസമ്പത്ത് ഉയരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം .
ബന്ധപ്പെട്ടവർ ഇനിയും ഈ തുറമുഖത്തെ കാണാതെ പോവരുത്. ജില്ലയിലെ എറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ മടക്കരയുടെ അവസ്ഥ ദയനീയമാണ്.
ഇതര സംസ്ഥാനത്ത് നിന്നും ജില്ലയുടെ അകത്തു നിന്നും പുറത്ത് നിന്നും നൂറു കണക്കിന് ബോട്ടുകൾ എത്തുന്ന തുറമുഖമാണ് മടക്കര. കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കും മറ്റുസംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്ന് മത്സ്യം കയറ്റി അയയ്ക്കുന്നുണ്ട്. മത്സ്യബന്ധന മേഖലയിലെ പ്രധാന തുറമുഖമായ മടക്കര നേരിടുന്ന മുഖ്യപ്രശ്നം ബോട്ടുകളുടെ പാർക്കിങ് തന്നെയാണ്.
മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന ബോട്ടുകൾ ഇപ്പോൾ പാർക്ക് ചെയ്യുന്നത് പഴയ തുറമുഖത്താണ്.എന്നാൽ എല്ലാ ബോട്ടുകൾക്കും ഇവിടെ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.
മടക്കര പുഴയുടെ വിവിധ ഭാഗങ്ങളിലാണ് ഇപ്പോൾ ബോട്ടുകൾ നിർത്തിയിടുന്നത്.നേരത്തെ പുതിയ തുറമുഖത്തിന് അനുബന്ധമായി പാർക്കിങ് സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നുവെങ്കിലും അതൊന്നും നടന്നില്ല. ഇതിന് പുറമേ മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് തിരിച്ചെത്തുന്ന അഴിമുഖം മുതൽ തുറമുഖം വരെ ഉള്ള ചാനലിലുള്ള മണ്ണ് ബോട്ടുകളുടെ അടി ഭാഗത്ത് തട്ടുന്നതായും തൊഴിലാളികൾ പറയുന്നു.
മണ്ണ് നീക്കാൻ ഡ്രജിങ് നടത്തുന്നുണ്ടെങ്കിലും കൂടുതൽ ആഴത്തിൽ വേണം എന്നാണ് തൊഴിലാളികൾ പറയുന്നത്.
സബ്സിഡിയായി കൂടുതൽ ഡീസൽ മത്സ്യബന്ധനം ഏറെയും കർണാടക കേന്ദ്രീകരിച്ച്…
∙മടക്കര തുറമുഖം കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തിയിരുന്ന പല ബോട്ടുകളും ഇപ്പോൾ കർണാടക കേന്ദ്രീകരിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. കർണാടകയിൽ ഒരു ലീറ്റർ ഡീസലിന് 15 രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ് ഇതിൽ പ്രധാന കാരണം.
ഇതിന് പുറമേ ഡബിൾ നെറ്റ് ഉപയോഗിച്ച് കേരളത്തിൽ മത്സ്യബന്ധനം നടത്തുന്നത് നിരോധിച്ചതും കർണാടക കേന്ദ്രീകരിക്കാൻ മത്സ്യബന്ധന തൊഴിലാളികളെ പ്രേരിപ്പിക്കുകയാണ്. ഇതാവട്ടെ ജില്ലയിലെ പ്രധാന തുറമുഖമായ മടക്കരയിലെ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുകയാണ്.
മടക്കര കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകളാണ് അധികവും കർണാടകയിലെ മംഗളൂരു, കാർവാർ തുടങ്ങിയ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. 7 മണിക്കൂർ കൊണ്ട് മടക്കരയിൽ നിന്ന് മംഗളൂരുവിലേക്ക് എത്താൻ കഴിയും. അവിടെ നിന്ന് കർണാടകയുടെ പെർമിറ്റ് എടുത്ത് മത്സ്യബന്ധനം നടത്താൻ കഴിയും.
സബ്സിഡിയിൽ ഡീസലും ലഭിക്കും. ഇതാണ് ഇവിടേക്ക് തിരിക്കാൻ ബോട്ട് ഉടമകളെ പ്രേരിപ്പിക്കുന്നത്.
തീരത്തോട് ചേർന്ന് അജ്ഞാത കപ്പൽ; ആശങ്ക
കാഞ്ഞങ്ങാട്∙ തീരത്തോട് ചേർന്നു അജ്ഞാത കപ്പൽ കണ്ടത് മത്സ്യത്തൊഴിലാളികളിൽ ആശങ്കയുണ്ടാക്കി.
ഇന്നലെ വൈകിട്ട് അജാനൂർ ഭാഗത്താണ് കപ്പൽ കണ്ടതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. പായ്ക്കപ്പൽ ആണോയെന്ന സംശയമുണ്ടെന്നും വിവരം അധികൃതരെ അറിയിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വിവരം നാവികസേനയെ അറിയിച്ചതോടെ കടന്നുപോയത് നാവികസേനയുടെ കപ്പലാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ നാട്ടുകാരുടെ ആശങ്കയും വഴിമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]