തരുവണ ∙ മഴ പെയ്താൽ ടൗണിൽ വെള്ളക്കെട്ട് പതിവാകുന്നു.മഴ തുടരുന്നതോടെ ടൗണിൽ നിന്ന് പടിഞ്ഞാറത്തറ ഭാഗത്തേക്കുള്ള റോഡ് പൂർണമായും വെള്ളത്തിനടിയിലാകും. ഓവുചാൽ അടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.
കുന്നുമ്മലങ്ങാടി, കരിങ്ങാരി റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ഇവിടെ വൻ തോതിൽ കെട്ടിക്കിടക്കുന്നത്. റോഡിനു താഴെ ഭാഗത്തേക്കുള്ള സ്ഥാപനങ്ങളിലേക്കും വെള്ളം ഒഴുകിയെത്തുന്നുണ്ട്. കാൽനട
യാത്ര പോലും അസാധ്യമാക്കുന്ന വിധത്തിലാണ് വെള്ളക്കെട്ട്.
വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിയും മാലിന്യവും നിറഞ്ഞ വെള്ളം ദേഹത്ത് പതിക്കുകയാണ്. മലിന ജലം പരന്നൊഴുകുന്നതു വൻ ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി പരാതി ഉയരുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് ഓവുചാലുകൾ വൃത്തിയാക്കാത്തതാണു വെള്ളക്കെട്ടിനു കാരണമാകുന്നത്. മിക്ക ഭാഗത്തും ഓവുചാൽ അടഞ്ഞ നിലയിലാണ്. 2 വർഷമായി ഓവുചാൽ വൃത്തിയാക്കിയിട്ടില്ല എന്നും പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]