
ചങ്ങനാശ്ശേരി∙ സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കാൻ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ. ഭൗതിക നേട്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി, മൂല്യങ്ങൾ തിരസ്കരിക്കുമ്പോൾ ധാർമികത തകരുമെന്നും അതിനാൽ ദൈവത്തിലും മൂല്യങ്ങളിലും അടിസ്ഥാനമുറപ്പിച്ചായിരിക്കണം വിദ്യാഭ്യാസ പ്രക്രിയയെന്നും അദ്ദേഹം വ്യക്തമാക്കി.
ചങ്ങനാശ്ശേരി എസ്ബി കോളജിൽ ബർക്കുമൻസ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കോളജ് മാനേജരും അതിരൂപത മുഖ്യ വികാരി ജനറാളുമായ മോൺ.
ആന്റണി ഏത്തക്കാട് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റവ.
ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സീറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയും മുൻ പ്രിൻസിപ്പലുമായ ഫാ. റെജി പ്ലാത്തോട്ടം, ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.
കെ. സിബി ജോസഫ്, ഫാ.
ജോസ് ജേക്കബ് മുല്ലക്കരിയിൽ, ബർസാർ ഫാ. ജെയിംസ് കലയംകണ്ടം, ഡോ.
നെവിൽ തോമസ്, ഡോ. ജോർജ് പടനിലം, മുൻ പ്രിൻസിപ്പൽ ഡോ ജേക്കബ് മാത്യു, മെത്രാപൊലീത്തൻ പള്ളി വികാരി ഫാ.
ജോസഫ് വാണിയപ്പുരയ്ക്കൽ, എസ്ബി. കോളജ് അലുംമ്നൈ അസോസിയേഷൻ പ്രസിഡന്റ് ഡോ.
എൻ.എം. മാത്യു, ഫാ.
ജോൺ ജെ. ചാവറ, വി.ജെ.
ലാലി, ഡോ. സെബിൻ എസ് കൊട്ടാരം, ഷാജി പാലാത്ര, ബ്രിഗേഡിയർ ഒ.എ.
ജയിംസ്, ഡോ. രാജൻ കെ.
അമ്പൂരി, ഡോ. ജോസ് പി.
ജേക്കബ്, ജിജി ഫ്രാൻസിസ് നിറപറ, ഡോ. അജീസ് ബെൻ മാത്യൂസ്, ഡോ.
പി.സി. അനിയൻ കുഞ്ഞ്, ടോണി സി.
കല്ലുകളം, ജസ്റ്റിൻ ബ്രൂസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]