
ന്യൂഡൽഹി∙ ദേശീയപാതയിൽ 12 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്നതിന് എന്തിനാണ് ജനങ്ങൾ 150 രൂപ ടോളായി നൽകുന്നതെന്നു സുപ്രീംകോടതി. തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോറിറ്റിയും ടോൾപിരിക്കുന്ന കമ്പനിയുമാണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എൻ.വി.
അൻജാരിയ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് വിധി പറയാനായി മാറ്റി.
‘‘താങ്കൾ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക്’ – ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ ചോദിച്ചു.
ദേശീയപാതയിലെ മുരിങ്ങൂരിൽ ലോറി മറിഞ്ഞാണ് ഗതാഗത തടസ്സം ഉണ്ടായതെന്നു തുഷാർ മേത്ത മറുപടി നൽകി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയിൽ വീണ് മറിഞ്ഞതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു.
ഗതാഗത തടസ്സം ഒഴിവാക്കാൻ സർവീസ് റോഡുകൾ നിർമിച്ചിരുന്നെന്നും മഴ കാരണമാണ് നിർമാണ പ്രവർത്തനത്തെ ബാധിച്ചതെന്നും തുഷാർ മേത്ത പറഞ്ഞു. ദേശീയപാതയിലെ 65 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ടോൾ എത്രയാണെന്ന് ചീഫ് ജസ്റ്റിസ് ഗവായി ചോദിച്ചു.
150 രൂപയെന്നായിരുന്നു മറുപടി. ‘‘ഈ ഭാഗത്തെ ദേശീയപാതയിലൂടെ സഞ്ചരിക്കാൻ 12 മണിക്കൂർ എടുക്കുമെങ്കിൽ എന്തിനാണ് ടോൾ? ഒരു മണിക്കൂർകൊണ്ട് സഞ്ചരിക്കേണ്ട
ദൂരം താണ്ടാൻ 11 മണിക്കൂർ അധികം എടുക്കുകയാണ്. അതിനു ടോളും നൽകേണ്ടിവരുന്നു.’’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
ടോൾ പിരിവ് നിർത്തിവച്ചതു മൂലമുണ്ടായ നഷ്ടം ദേശീയപാത അതോറിറ്റിയിൽനിന്ന് ഈടാക്കാൻ ഹൈക്കോടതി ടോൾ കരാറുകാരനെ അനുവദിച്ചതിലുള്ള ആശങ്കയാണ് എൻഎച്ച്എയ്ക്ക് ഉള്ളതെന്നു തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
അടിപ്പാത നിർമിക്കുന്നത് മറ്റൊരു കമ്പനിയാണെന്നും ഗതാഗത തടസ്സത്തിന് ഉത്തരവാദികൾ അവരാണെന്നും ടോൾ പിരിക്കുന്ന കമ്പനിയും വാദിച്ചു. നാലാഴ്ച ടോൾ പിരിക്കുന്നതിനാണ് ഹൈക്കോടതി നിയന്ത്രണം ഏര്പ്പെടുത്തിയത്.
പ്രശ്നം പരിഹരിക്കുന്നതിൽ കടുത്ത നിസ്സംഗതയാണ് ദേശീയപാത അതോറിറ്റി കാണിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]