
തൃശൂർ ∙ ചിങ്ങപ്പുലരിയിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി മാലചാർത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘ശക്തന്റെ പ്രതിമയിൽ മാലയർപ്പിക്കാൻ ഹൃദയം പറഞ്ഞു, ചെയ്തു.
ശക്തന്റെ ആ ശക്തി തിരിച്ചു തൃശൂരിനു ലഭിക്കണം. അതിനായുള്ള ആദ്യ സമർപ്പണം നടത്തി.
ശക്തൻ തമ്പുരാന്റെ ആത്മാവ് ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തനം നടത്തും.
ശക്തൻ തമ്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നു. ആ ശക്തനെ തിരിച്ചു പിടിക്കും’.
സുരേഷ് ഗോപി പറഞ്ഞു. 2019, 2024 തിരഞ്ഞെടുപ്പുകളിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സുരേഷ് ഗോപി തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരുന്നത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മേഖല പ്രസിഡന്റ് എ.
നാഗേഷ്, തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീഷ് മേനോത്ത്പറമ്പിൽ, പൂർണിമ സുരേഷ്, സുജയ് സേനൻ, വിനോദ് പൊള്ളഞ്ചേരി, വിൻഷി അരുൺകുമാർ, എൻ.ആർ.റോഷൻ, മുരളി കൊളങ്ങാട്, സത്യലക്ഷ്മി, സീന ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]