
സീതത്തോട് ∙ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയായ കക്കി– ആനത്തോട് അണക്കെട്ടിലേക്കു ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ ആനത്തോട് അണക്കെട്ടിന്റെ ഒന്നാം നമ്പർ ഷട്ടർ കൂടി 30 സെന്റി മീറ്റർ ഉയർത്തി. ഇതോടെ അണക്കെട്ടിലെ 3 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.
പദ്ധതിയുടെ മഴ പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ റെഡ് അലർട്ട് തുടരുന്നു. ശനിയാഴ്ച അണക്കെട്ടിലെ 2,3 ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തിയിരുന്നു.
നീരൊഴുക്ക് ശക്തമായതോടെ 45 സെന്റിമീറ്ററായി ഉയർത്തി.ജല നിരപ്പ് വീണ്ടും ഉയർന്നാൽ നാലാം നമ്പർ ഷട്ടർ കൂടി ഉയർത്തിയേക്കും. അണക്കെട്ടിനു 4 ഷട്ടറുകളാണ് ഉള്ളത്.
കക്കിയിൽ 83 മില്ലിമീറ്ററും പമ്പയിൽ 56 മില്ലിമീറ്ററും മഴ പെയ്തു.
29.087 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകി എത്തി. 20 വരെ റൂൾ ലവൽ 976.2 മീറ്ററാണ്.
ഈ അളവ് ക്രമീകരിച്ചാണ് ഷട്ടറുകൾ ഉയർത്തിവച്ചിരിക്കുന്നത്. പദ്ധതികളിലെ സംഭരണ ശേഷി 82%ൽ എത്തി.
അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കാൻ അണക്കെട്ട് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.
പമ്പ അണക്കെട്ടിൽ 981.5 മീറ്ററും കക്കി– ആനത്തോട് അണക്കെട്ടിൽ 976.914 മീറ്ററുമാണ് ജല നിരപ്പ്. അണക്കെട്ടുകളും പരിസരവും മൂടൽ മഞ്ഞിൽ മൂടി കിടക്കുകയാണ്.
കാറ്റും അതിശക്തമായാണ് വീശുന്നത്. മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകളും ഉയർത്തിവച്ചിരിക്കുകയാണ്.
ശബരിഗിരി പദ്ധതിയിൽ രണ്ടാം നമ്പർ ജനറേറ്റർ ഒഴികെയുള്ള മറ്റ് എല്ലാ ജനറേറ്ററുകളും പൂർണ ലോഡിലാണ് പ്രവർത്തിക്കുന്നത്. സായിപ്പിൻകുഴി തോട്ടിലും ശക്തമായ നീരൊഴുക്കാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]