
ഗുരുവായൂർ ∙ മഞ്ജുളാൽത്തറ മേളം അവതരിപ്പിച്ച് ഐശ്വര്യവിളക്കു സമർപ്പിച്ചു പാരമ്പര്യ പുരാതന നായർ തറവാട്ടു കൂട്ടായ്മ ചിങ്ങമഹോത്സവം ആഘോഷിച്ചു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു.
കൂട്ടായ്മ പ്രസിഡന്റ് കെ.ടി.ശിവരാമൻ നായർ അധ്യക്ഷനായി. സ്വാമി സന്മയാനന്ദ സരസ്വതി, സ്വാമി ഹരിനാരായണൻ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഗുരുവായൂർ മണി സ്വാമി, രവി ചങ്കത്ത്, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട് എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ ജയപ്രകാശിന്റെ നേതൃത്വത്തിൽ 251 കലാകാരന്മാർ പങ്കെടുത്ത മഞ്ജുളാൽത്തറ മേളം അവതരിപ്പിച്ചു. കിള്ളിമംഗലം പ്രിയേഷിന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭക്തജന ഘോഷയാത്ര ആരംഭിച്ചു.
കിഴക്കേ നടപ്പുരയിൽ അഞ്ഞൂറോളം നിലവിളക്കുകൾ നറുനെയ് നിറച്ച് തെളിച്ചു കണ്ണനു സമർപ്പിച്ചു.
ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ഹെൽത്ത് സൂപ്പർവൈസർ എം.എൻ.രാജീവ് എന്നിവർ വിളക്കു തെളിച്ചു.ശ്രീധരൻ മാമ്പുഴ, ജയറാം ആലയ്ക്കൽ, ശ്രീകുമാർ പി.നായർ, രവി വട്ടരങ്ങത്ത്, കെ.കെ.വേലായുധൻ, നിർമല നായ്ക്കത്ത്, ഉദയശ്രീ ശ്രീധരൻ, പ്രസന്ന വീട്ടിലയിൽ, സരള മുള്ളത്ത് എന്നിവർ നേതൃത്വം നൽകി.
പനമണ്ണ മനോഹരന് മേള പുരസ്കാരം സമർപ്പിച്ചു
ഗുരുവായൂർ ∙ ചിങ്ങ മഹോത്സവത്തിന്റെ ഭാഗമായി ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം കുറുംകുഴൽ കലാകാരൻ പനമണ്ണ മനോഹരന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമ്മാനിച്ചു. മഞ്ജുളാൽത്തറ മേള കലാകാരന്മാർക്ക് ഉപഹാരം നൽകി.പല്ലാവൂർ പുരസ്കാരം ലഭിച്ച മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പൊന്നാടയണിയിച്ച് അനുമോദിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]