
സീതത്തോട് ∙ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ രണ്ടാം നമ്പർ ജനറേറ്ററിന്റെ ഷാഫ്റ്റ് മാറ്റുന്ന ജോലികൾ ആരംഭിച്ചു. വരുന്ന ജൂണിൽ നവീകരണ ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
സെന്റർ പവർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത്.പദ്ധതി കമ്മിഷൻ ചെയ്ത ശേഷം ആദ്യമായാണ് ഈ ജനറേറ്ററിന്റെ ഷാഫ്റ്റ് മാറ്റുന്നത്. 340 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതിയിൽ 6 ജനറേറ്ററുകളാണ് ഉള്ളത്.
ഇതിൽ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് ജനറേറ്ററുകൾ 55 മെഗാവാട്ടും നാല്, ആറ് ജനറേറ്ററുകൾ 60 മെഗാവാട്ട് വീതവുമാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. രണ്ടാം നമ്പർ ജനറേറ്റർ ഷട്ട് ഡൗണിലായതോടെ മൊത്തം ഉൽപാദന ശേഷിയായ 340 മെഗാവാട്ടിൽ നിന്നും 285 മെഗാവാട്ടായി കുറഞ്ഞു.
ഷാഫ്റ്റ് മാറ്റുന്നതിനൊപ്പം കോയിൽ വയിന്റിങും മാറ്റുന്നുണ്ട്.
ഇരു ജോലികൾക്കുമായി ഏകദേശം 20 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നത്. ഓപ്പൺ ടെൻഡറായിരുന്നു.
ജർമൻ കമ്പനിയായ വോയിത്താണ് (voith) കരാർ എടുത്തിരിക്കുന്നത്. ജനറേറ്ററിന്റെ ഭാഗങ്ങൾ അഴിച്ച് മാറ്റുന്ന ജോലികൾ തുടങ്ങി.
പദ്ധതിയിലെ ജനറേഷൻ വിഭാഗം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.1966 ഏപ്രിൽ 18നു ആദ്യ ജനറേറ്റർ പ്രവർത്തനമാംഭിച്ചെങ്കിലും 1967 ഓഗസ്റ്റ് 28നാണ് പദ്ധതി കമ്മിഷൻ ചെയ്യുന്നത്. ജനറേറ്ററുകളുടെ ആദ്യകാല നിർമാതാക്കൾ അലീസ്ചാമേഴ്സ് (Allis Chalmers) കമ്പനിയാണ്.
പിൽക്കാലത്ത് വേയിത്ത് ഏറ്റെടുക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]