
പയ്യന്നൂർ ∙ മഹാദേവ ഗ്രാമത്തിലെ തെരു റോഡിൽ വച്ച് ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നു പേർ പിടിയിൽ. തളിപ്പറമ്പ് പട്ടുവം സ്വദേശി മുഹമ്മദ് അജ്മൽ (23), കണ്ണൂർ മുണ്ടേരി മൊയ്യം സ്വദേശി മുഹമ്മദ് റിസ്വാൻ (18), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് റൂവൈദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പ്രതിയായ തളിപ്പറമ്പ് സ്വദേശി ജുബീർ പിടിയിലാകാനുണ്ട്. ശനിയാഴ്ച രാത്രിയാണ് ഗ്യാസ് ഏജൻസി ജീവനക്കാരൻ രാമകൃഷ്ണനെ 3 അംഗ സംഘം മർദിച്ച് 2,05,400 രൂപ തട്ടിയത്.
ഗ്യാസ് ഏജൻസിയിലേക്കുള്ള കലക്ഷൻ തുകയാണ് തട്ടിയത്. ദിവസങ്ങളോളം രാമകൃഷ്ണനെ സംഘം നിരീക്ഷിച്ചിരുന്നതായാണു വിവരം.
ഏതാനും ദിവസമായി ബസ് സ്റ്റാൻഡ് പരിസരത്തെ റൂറൽ ബാങ്കിന് സമീപത്ത് അപരിചിതനായ ഒരു യുവാവ് രാമകൃഷ്ണനോട് പരിചയം നടിച്ച് കുശലാന്വേഷണം നടത്തിയിരുന്നു. തൊഴിൽ വിവരവും മറ്റും ഇയാൾ ചോദിച്ചറിഞ്ഞു.
ഇയാൾ കവർച്ചസംഘത്തിൽ ഉണ്ടായിരുന്നുവെന്ന് സംശയമുള്ളതായി പൊലീസിന് രാമകൃഷ്ണൻ മൊഴി നൽകി.
ആക്രമണം നടത്തിയതിനു തലേദിവസം ബൈക്കിൽ 3 അംഗ സംഘം രാമകൃഷ്ണനെ ടൗണിൽനിന്ന് പിന്തുടർന്ന് വന്നിരുന്നു. അതുകൊണ്ടുതന്നെ വളരെ ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളിൽനിന്നാണു പൊലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]