പീരുമേട് ∙ വിദേശ ജോലിയുടെ പേരിൽ സാമ്പത്തികത്തട്ടിപ്പിനിരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. എറണാകുളം ചന്ദനം വീട്ടിൽ അനീഷ് കുമാറിനെയാണ് (48) ബെംഗളൂരുവിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിക്കാനം പള്ളിക്കുന്ന് സ്വദേശിയായ അമൽ വി.നായരുടെ പരാതിയിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പണം നഷ്ടപ്പെട്ടു സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയതിനെ തുടർന്ന് ജനുവരിയിൽ അമൽ ജീവനൊടുക്കിയിരുന്നു. വിദേശത്ത് ജോലി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്തു 3.5 ലക്ഷം രൂപയാണ് അനീഷ് കുമാർ പലപ്പോഴായി തട്ടിയെടുത്തത്.
തുടർന്ന് നാട്ടിൽ നിന്നു മുങ്ങി. അമൽ പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയും മൊബൈൽ ഫോൺ നമ്പറുകൾ മാറ്റുകയും ചെയ്തു കൊണ്ടിരുന്നതിനാൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല.
ഫോൺ നമ്പറുകളിലേക്കു വിളിച്ച് പരിചയപ്പെട്ട ശേഷം ജോലി വാഗ്ദാനം ചെയ്താണ് അനീഷ് തട്ടിപ്പ് നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സമാനരീതിയിൽ ഇയാൾ നടത്തിയ മറ്റു സാമ്പത്തിക തട്ടിപ്പുകളിൽ വരും ദിവസങ്ങളിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]