
പുൽപള്ളി ∙ ചാമപ്പാറ പണിയ ഊരിൽ മരിച്ച വിജയന്റെ മൃതദേഹം ബന്ധുക്കൾ തറവാട്ടിലെത്തിച്ചത് കോരിച്ചൊരിയുന്ന മഴനനഞ്ഞ് മുട്ടൊപ്പം ചെളിയിലൂടെ ഏറെദൂരം നടന്ന്. ശനിയാഴ്ച ചണ്ണോത്തുകൊല്ലിയിലെ സ്വന്തംവീട്ടിൽ മരിച്ച വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോകാനാണ് ആളുകൾ ഏറെ കഷ്ടപ്പെട്ടത്.
ചെളിക്കുളമായ മൺവഴിയിലൂടെയും വയൽ വരമ്പിലൂടെയും നടന്നുപോകാനും കഴിയാത്ത അവസ്ഥയായിരുന്നു.
ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ചണ്ണോത്തുകൊല്ലി ഡിപിഇപി സ്കൂൾ മുതൽ ഉന്നതിവരെയുള്ള 900 മീറ്റർ പാത ഗതാഗതയോഗ്യമാക്കാൻ പനമരം ബ്ലോക്ക്പ ഞ്ചായത്ത് 19 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ പാതയുടെ മധ്യഭാഗത്ത് റോഡ് നിർമാണത്തിന് ഭൂമി ലഭിക്കാത്തതിനാൽ നിർമാണം നീളുകയാണ്.
ചാമപ്പാറ ഊരിൽ 8 വീട്ടുകാരടക്കം 20 കുടുംബങ്ങൾ താമസിക്കുന്നു. വാഹനമെത്തിക്കാൻ ഒരു നിവൃത്തിയുമില്ല.
ഡയാലിസിസ് നടത്തേണ്ട രോഗികളെയടക്കം ആശുപത്രിയിലെത്തിക്കാൻ ജനങ്ങൾ വലയുകയാണ്.
വീടു നിർമാണത്തിനും മറ്റും അവശ്യവസ്തുക്കളെത്തിക്കാൻ തലയിലേറ്റണം. മഴ ശക്തമായാൽ കന്നാരംപുഴ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]